യുവാവ് അമ്മയെയും ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Web Desk
Posted on January 17, 2020, 10:44 pm

യുവാവ് അമ്മയെയും ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം നാലാം നിലയില്‍ നിന്ന് ചാടി. ഗുരുതരമായി പരിക്കേറ്റ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മംഗര്‍ ജില്ലയിലെ ഹവേലി ഖരഗ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭാരത് കേശരിയുടെ ഗൗശാല ചന്തയില്‍ ഒരു വാച്ച്‌ ഷോപ്പ് നടത്തുകയായിരുന്നു യുവാവ്. പ്രധാന രേഖകള്‍ നഷ്ടപ്പെട്ട ഇയാള്‍ നിരാശയിലായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് അമ്മ അടക്കമുള്ളവരെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. മരിച്ച അഞ്ചുപേരുടേയും മൃതദേഹം നിലവില്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.