12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
August 8, 2024
August 7, 2024
July 3, 2024
July 3, 2024
May 26, 2024
May 18, 2024
May 18, 2024
May 12, 2024

യുപിയിൽ വീണ്ടും ദുരഭിമാനക്കൊ ല; പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊ ന്നു

Janayugom Webdesk
ലഖ്നൗ
November 4, 2022 1:42 pm

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊന്നു. കൊലയ്ക്ക് ശേഷം യുവാവ് കത്റ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. 16കാരിയായ യുവതി മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. ഇതാണ് സഹോദരന് പകയ്ക്ക് കാരണമായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. 

കൂലിപ്പണിക്കാരനായ യുവാവ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെയും സഹോദരന്റെയും പിതാവ് സലീം മൂന്ന് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. യുവാവും അനുജത്തിയും അമ്മയും ദാമോദർ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. സഹോദരി ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രശ്നം വഷളായത്. താക്കീത് ചെയ്തുവെങ്കിലും രാത്രിയും സഹോദരി ഫോണില്‍ സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുന്ന ഉപാധ്യായ കേണൽഗഞ്ച് സർക്കിൾ ഓഫീസർ പറഞ്ഞു. 

Eng­lish Summary:the young man killed his minor sister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.