17 January 2026, Saturday

Related news

January 16, 2026
January 15, 2026
January 7, 2026
December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി, ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസാക്കി യുവാവ്; പിന്നാലെ ആത്മഹത്യ ശ്രമം

Janayugom Webdesk
ലഖ്നൗ
November 12, 2024 7:51 pm

ഉത്തർപ്രദേശില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹങ്ങളുടെ ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ് ചെയ്തു. ജ്വല്ലറി ഉടമയായ കുമാറാണ് ഈ ക്രൂര കൊലപാതകം നടത്തിയത്. പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.ഭാര്യ രേഖ, മക്കളായ ഭവ്യ (22), കാവ്യാ (17), അഭിഷ്ട് (12)എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വിഷം നൽകിയാണ് ഇവരെ പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തി ഇയാൾ വാട്ട്സ്ആപ്പിൽ സ്റ്റാസുമാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളിൽ ചിലർ ഉടൻ തന്നെ കുമാറിന്റെ വീട്ടിലെത്തിയപ്പോഴാണ് കുമാറിന്റെ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കുമാറിനെ റെയിൽവേ ജീവനക്കാർ ഇടപെട്ട് കൃത്യസമയത്ത് പരിക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും. അതേസമയം മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.