പശു ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം; സംഭവത്തില്‍ നടപടിയെടുക്കാതെ പൊലീസ്

Web Desk

ന്യൂഡൽഹി

Posted on August 01, 2020, 11:55 am

പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് സംഭവം നടന്നത്. ഗോരക്ഷാ സംഘമാണ് ഈ ക്രൂരകൃത്യം ചെയ്തത്. മര്‍ദ്ദനമേറ്റ യുവാവ് ചികിത്സയിലാണ്. ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന യുവാവിനെ ഗോരക്ഷാ സേന ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ചുറ്റിക കൊണ്ടും മാരകായുധങ്ങള്‍ ഉപയോഗിച്ചുമാണ് സംഘം യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയത്. പൊലീസ് എത്തി യുവാവിനെ തടയാതെ വാനിലെ ഇറച്ചി പരിശോധനയ്ക്കായി അയക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ ജനക്കൂട്ടവും മുന്നോട്ട് വന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ENGLISH SUMMARY:The young man was beat­en by a mob for alleged­ly smug­gling beef
You may also like this video