May 28, 2023 Sunday

Related news

May 18, 2023
March 10, 2023
December 3, 2022
September 27, 2022
July 2, 2022
June 27, 2022
January 26, 2022
January 7, 2022
October 21, 2021
July 9, 2021

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

Janayugom Webdesk
മുംബൈ
December 27, 2020 8:04 pm

മുംബൈയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുപ്പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സജ്ജാദ് ഖാന്‍ എന്നയാളെയാണ് തല്ലിക്കൊന്നത്. സംഭവത്തില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പാര്‍ക്കിന് സമീപത്തെ നിര്‍മ്മാണ സ്ഥലത്ത് വച്ച് ഖാന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച് പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സാന്താക്രൂസ് മേഖലയിലാണ് സംഭവം നടന്നത്. ആറ് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന ശേഷം സജ്ജാദിനെ നിര്‍ത്തിയിട്ട ഓട്ടോയില്‍ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ വണ്ടിയെടുക്കാന്‍ എത്തിയ വേളയിലാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഖാനെ കണ്ടത്. ശേഷം ഇയാളെ ബാന്ദ്രയിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Eng­lish sum­ma­ry; The young man was beat­en to death for alleged­ly steal­ing a mobile phone

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.