പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Web Desk

നെടുങ്കണ്ടം

Posted on September 16, 2020, 8:18 pm

പ്രേമനൈരാശ്യം മൂലം യുവാവ് വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തേര്‍ഡ്ക്യാമ്പിലെ വാടക വീട്ടിലാണ്
മിനി ഭവനില്‍ സുജിത് (18) നെ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ സുജിത്തിന്റെ കുടുംബം രണ്ട് വര്‍ഷമായി തേഡ് ക്യാമ്പില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കാമുകിയുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണ് യുവാവ് തൂങ്ങി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച കോവിഡ് പരിശോധന നടത്തിയ ശേഷം ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പഞ്ചായത്തംഗത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:The young man was found hanged fol­low­ing a love affair
You may also like this video