May 26, 2023 Friday

Related news

March 11, 2023
March 10, 2023
February 27, 2023
December 4, 2022
October 18, 2022
August 17, 2022
June 10, 2022
December 24, 2021
December 3, 2021
November 15, 2021

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; വെടിയേറ്റ യുവാവ് മരിച്ചു

Janayugom Webdesk
ഫിറോസാബാദ്
January 15, 2020 9:14 pm

ഡിസംബർ 20ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഫിറോസാബാദിലെ മസ്രൂർഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്രാർ എന്നയാളാണ് മരിച്ചത്. അക്ബറിന്റെ മരണത്തോടെ ഫിറോസാബാദിൽ മാത്രം പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഇതുവരെയുള്ള കണക്കുകളിൽ രാജ്യത്താകെ 32 പേരാണ് പ്രതിഷേധത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇതിൽ തന്നെ ഇരുപതിലേറെ പേരും കൊല്ലപ്പെട്ടത് ഉത്തർപ്രദേശിലാണ്. ദിവസവേതനക്കാരനായി ജോലി നോക്കുകയായിരുന്ന അബ്രാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് വെടിയേറ്റതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.

പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽ അബ്രാർ കുടുങ്ങിപ്പോകുയായിരുന്നെന്ന് അനുജൻ അബ്ദുൾ പറഞ്ഞിരുന്നു. നട്ടെല്ലിൽ വെടിയേറ്റതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ അക്ബർ ജനുവരി പത്തിനാണ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രി ശാരീരിക അസാസ്ഥ്യവും വെടിയേറ്റ ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെടുന്നതായി പറഞ്ഞ് കുറച്ച് സമയത്തിനുള്ളിൽ മരണമടയുകയായിരുന്നെന്ന് വീട്ടുകാർ അറിയിച്ചു. എയിംസ് അടക്കമുള്ള ആശുപത്രികൾ അബ്രാറിനെ ചികിത്സിക്കാൻ തയ്യാറായിരുന്നില്ല എന്നും ഒടുവിൽ ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ഇടപെട്ടതിന് ശേഷമാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിന്മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് സൂപ്രണ്ട് പ്രതാപ് സിങ് മാധ്യമങ്ങളെ അറിയിച്ചു.
പൗരത്വ ഭേദഗതി പ്രതിഷേധം ഏറ്റവും അക്രമാസക്തമായ നിലയിലേക്ക് നീങ്ങിയത് ഉത്തർപ്രദേശിലായിരുന്നു. പ്രതിഷേധത്തിനിടയിലും അതിന് ശേഷവും സമരത്തിൽ പങ്കെടുത്തവർക്കെതിരെ യു പി പൊലീസ് സ്വീകരിച്ച ക്രൂര നടപടികൾക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ യോഗി സർക്കാർ സ്വീകരിച്ചിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.