June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

സുമനസ്സുകൾ കൈകോർത്തു; തീവണ്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന് ജീ​വ​ൻ തി​രി​കെ കിട്ടി

By Janayugom Webdesk
February 7, 2020

സുമനസ്സുകൾ കൈകോർത്തപ്പോൾ അത് ഒരു യുവാവിന്റെ ജീ​വി​ത​ത്തി​ലേ​ക്കുള്ള തി​രി​ച്ചുവരവിനുള്ള വഴിയായി. ക​ഴി​ഞ്ഞ ദി​വ​സം ദാ​ദ​ർ സൂ​പ്പ​ർ ഫാ​സ്റ്റി​ൽ നി​ന്നും വ​ട​ക​ര​യ്ക്കും മാ​ഹി​യ്ക്കും ഇ​ട​യി​ൽ പു​റ​ത്തേ​ക്ക് വീ​ണ വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ട​തി​നു പി​ന്നിലാണ് ഒരുകൂട്ടംപേരുടെ ​ആത്മാർത്ഥമായ ഇടപെടൽ തുണയായത്. വാ​ട്​സ് ആ​പ്പ് ഗ്രൂ​പ്പി​ലെ പ്ര​വ​ർ​ത്ത​ക​രും റെ​യി​ൽ​വെ ജീ​വ​ന​ക്കാ​രും പോ​ലീ​സും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും നാ​ട്ടു​കാ​രും കൈ​കോ​ർ​ത്ത​തോടെയാണ് ക​ണ്ണൂ​ർ പ​ട്ടാ​ന്നൂ​ർ ശ്രീ​രാ​ഗ​ത്തി​ൽ രാ​ജ​ന്റെ മ​ക​ൻ അ​നു​രാ​ഗി​നു (19) ജീ​വി​ത​ത്തി​ലേ​ക്കു തി​ര​കെ വരാനായത്.

എ​റ​ണാ​കു​ള​ത്ത് നി​ന്നു ക​ണ്ണൂ​രേ​ക്കു ദാ​ദ​ർ എ​ക്​സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​നു​രാ​ഗ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ബ​ദ്ധ​ത്തി​ൽ പുറത്തേക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ പ​രി​ഭ്രാ​ന്തി ക​ണ്ടു കാ​ര്യം ചോ​ദി​ച്ച​റി​ഞ്ഞ ട്രെ​യി​ൻ ടൈം ​വാ​ട്​സാ​പ്പ് ഗ്രൂ​പ്പ് മെ​മ്പ​ർ​മാ​രാ​യ പ്ര​ജി​ത്ത്, രാ​ജേ​ഷ്, അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ വി​വ​രം ഗ്രൂ​പ്പ് അ​ഡ്മി​ൻ പി ​കെ ​സി ​ഫൈ​സ​ലി​നെ അ​റി​യി​ച്ചു. ഫൈ​സ​ൽ ഗ്രൂ​പ്പ് മെ​മ്പ​ർ കൂ​ടി​യാ​യ വ​ട​ക​ര ആ​ർ​പി​എ​ഫ് എ​സ്​ഐ സു​നി​ൽ​കു​മാ​റി​നെ വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്റെ അ​ടിസ്ഥാ​ന​ത്തി​ൽ സു​നി​ൽ കു​മാ​ർ വ​ട​ക​ര സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ റൂ​ബി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തൊ​ട്ട് പി​ന്നി​ൽ വ​രു​ന്ന ക​ണ്ണൂ​ർ പാ​സ​ഞ്ച​റി​ന്റെ ലോ​ക്കോ പൈ​ല​റ്റി​ന് നാ​ദാ​പു​രം റോ​ഡി​നും മാ​ഹി​ക്കും ഇ​ട​യി​ൽ ട്രെ​യി​ൻ വേ​ഗം കു​റ​ച്ച് സെ​ർ​ച്ചു ചെ​യ്യാ​ൻ കോ​ഷ​ൻ ഓ​ർ​ഡ​ർ ലെ​റ്റ​ർ കൊ​ടു​ത്തു. ഇ​ത് പ്ര​കാ​രം ട്രെ​യി​നി​ൽ നി​ന്ന് വീ​ണ അ​നു​രാ​ഗി​നെ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ കണ്ടെത്തി.

സാ​ര​മാ​യ പ​രി​ക്കു​ള്ള അ​നു​രാ​ഗി​നെ അ​തേ ട്രെ​യി​നി​ൽ മാ​ഹി റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് ആം​ബു​ല​ൻ​സ് വ​ഴി മാ​ഹി ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ട് പോ​യി. മാ​ഹി മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ അ​നു​രാ​ഗി​നെ ചോ​മ്പാ​ൽ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്​ഐ മ​നോ​ജ​ൻ മ​ട​പ്പ​ള്ളി, സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ സു​ജി​ൽ, മാ​ഹി ആ​ശു​പ​ത്രി​യി​ലെ ന​ഴ്​സി​ങ് സ്റ്റാ​ഫ് വി​ജി​ത്ത്, വാ​ട്സ് ആ​പ്പ്ഗ്രൂ​പ്പി​ന്റെ മ​റ്റൊ​രു അ​ഡ്മി​ൻ ഫൈ​സ​ൽ ചെ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു. ആം​ബു​ല​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​മ്പോ​ഴേ​ക്കും വാ​ട്​സാ​പ്പ് ഗ്രൂ​പ്പ് മെ​മ്പ​ർ കൂ​ടി​യാ​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്രൊ​ഫ​സ​ർ ഡോ​ക്ട​ർ ര​ഞ്ജി​നി അ​വി​ടെ വേ​ണ്ട എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ത​ലയ്ക്ക് ​സാ​ര​മാ​യ പ​രി​ക്കേ​റ്റ അ​നു​രാ​ഗി​നെ രാ​ത്രി ത​ന്നെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. അനുരാഗ് ഇ​പ്പോ​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. കൂട്ടായ്മയ്ക്ക് സോഷ്യൽ മീഡിയയിലും മറ്റും അഭിനന്ദന പ്രവാഹമാണ്.

Eng­lish sum­ma­ry: The young man who fell off the train was restored to life

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.