കാട്ടാക്കട: ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യുവാവിന്റെ ബൈക്ക് കത്തിച്ച് അയല്‍വാസി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കട്ടയ്‌ക്കോട് സ്വദേശി ശശികുമാറിന്റെ മകന്‍ മനുവിന്റെ ബൈക്കാണ് അക്രമികള്‍ ഇന്നലെ രാത്രി കത്തിച്ചത്. വീട്ടില്‍ കയറി യുവാവിനേയും മാതാപിതാക്കളേയും മര്‍ദ്ദിച്ച ശേഷമാണ് അക്രമികള്‍ ബൈക്ക് കത്തിച്ചത്.
you may also like this video
അസഹനീയമായ തരത്തിൽ ശബ്ദമുണ്ടാക്കുന്ന ബൈക്ക് യുവാവ് ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഈ അക്രമത്തിൽ കലാശിച്ചത്.രണ്ട് മാസം മുമ്പാണ് ശശികുമാറും കുടുംബവും കാട്ടക്കടയില്‍ താമസിക്കാനെത്തുന്നത്. മനുവിന്റെ ബൈക്കിന്റെ ശബ്ദത്തില്‍ പരാതിയുമായി രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് അയല്‍വാസിയുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ അക്രമികള്‍ വീട്ടുകാരെ മര്‍ദ്ദിച്ച ശേഷമാണ് ബൈക്ക് കത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.