യക്ഷികളെ ഇഷ്ടപ്പെട്ട് സ്വയം യക്ഷിയായി മാറാൻ യുവതി ചെയ്തത്…

Web Desk
Posted on November 08, 2019, 4:47 pm

യക്ഷികളെ ഇഷ്ടപെട്ട് സ്വയം യക്ഷിയായി മാറാന്‍ ആഗ്രഹിച്ച 24കാരി ചെയ്തത് കേട്ടാൽ ആരും ഒന്ന് ഞെട്ടാതിരിക്കില്ല. സൂര്യ പ്രകാശത്തെ വെറുത്തും, രക്തത്തിന്റെ മണം ഇഷ്ടപ്പെടും, ദ്രംഷ്ടകള്‍ വച്ചു പിടിപ്പിച്ചും, ഞെട്ടിച്ചത് ഫിന്‍ലന്‍ഡ് സ്വദേശിനിയായ ജൂലിയ കംപൂലെയ്നന്‍ എന്ന യുവതിയാണ്. 2012 മുതലാണ് കോസ്മറ്റിക് ദന്തിസ്റ്റിന്റെ സഹായത്തോടെ ദ്രംഷ്ട സ്ഥിരമായി വായിലുറപ്പിച്ചത്. 39,224 രൂപയോളമാണ് ഇവർ ഇതിനായി ചിലവഴിച്ചത്. താടിയെല്ലിന് കടുത്ത വേദനയുണ്ടെങ്കിലും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിലും ദ്രംഷ്ട വേണ്ടെന്ന് വയ്ക്കാന്‍ ജൂലിയ തയ്യാറല്ല.

തന്നെക്കണ്ട് യഥാര്‍ഥ യക്ഷിയായി ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ടെന്നും തന്റെ നാലുവയസ്സുകാരി മകൾക്ക് തന്റെ ഉളിപ്പല്ലുകള്‍ വളരെയിഷ്ടമാണെന്നാണ്.

എങ്ങനെ യക്ഷിയാകാം എന്നതിനെക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിച്ചു പഠിച്ചുവെന്നും ജൂലിയ പറയുന്നു. യക്ഷികളുടെ ചില സ്വഭാവ സവിശേഷതകള്‍ തനിക്കുണ്ടെന്നു കൂടി ജൂലിയ അവകാശപ്പെടുന്നു.

ദൂരെ നിന്നു പോലും രക്തത്തിന്റെ മണമെനിക്ക് തിരിച്ചറിയാം. അതെന്തുകൊണ്ടാണെന്നോ എങ്ങനെയാണെന്നോ എനിക്കറിയില്ല. രക്തത്തിന്റെ രുചിയും എനിക്കിഷ്ടമാണ്. രക്തത്തിന്റെ മണമടിച്ചാല്‍ തീര്‍ച്ചയായും പരിസരങ്ങളിലെവിടെയെങ്കിലും രക്തമുണ്ടാകും. മുറിവുകളൊക്കെയുണ്ടായാല്‍ രക്തം രുചിക്കുമെന്നല്ലാതെ രക്തത്തിനു വേണ്ടി എന്നെയോ, മറ്റാരെയെങ്കിലുമോ മുറിപ്പെടുത്താന്‍ ഞാനൊരുക്കമല്ല”.- ജൂലിയ പറയുന്നു.