36 വര്‍ഷങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ യുവതിയെ മോചിപ്പിച്ചു. 17 വയസിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടത്. യുപി മുഹമ്മദാബാദിലാണ് സംഭവം. സപ്ന ജെയിൻ എന്ന സ്ത്രീയെയാണ് സാമൂഹിക പ്രവർത്തകരും പൊലീസും ചേർന്ന് മോചിപ്പിച്ചത്. സ്വപ്നയ്ക്ക് മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു ഇതാണ് സ്വന്തം പിതാവ് സ്വപ്നയെ മുറിയിൽ പൂട്ടിയിടാന്‍ കാരണം. ജനൽവഴി ഭക്ഷണം നല്‍കുകയും വെള്ളമൊഴിച്ച് കുളിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായില്ല.
അതേസമയം സ്വപ്നയുടെ പിതാവ് അടുത്തിടെ മരിച്ചിരുന്നു. തുടര്‍ന്ന് സാമുഹിക പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തീര്‍ത്തും ശോചനീയമായ അവസ്ഥയിലായിരുന്നു യുവതിയുടെ ജീവിതം. പൊലീസിന്റെ സാഹായത്തോടെയാണ് യുവതിയെ മോചിപ്പിച്ചത്. യുവതിയെ ഡോക്ടറെ കാണിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും വീട്ടുകാർ തയാറായിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു.
English Summary:The young woman was locked in the room by her family for 36 years
You may also like this video