Thursday
21 Feb 2019

ലഹരിക്ക് ഉപയോഗിക്കുന്ന ഗുളികകളുമായി യുവാവ് അറസ്റ്റിൽ

By: Web Desk | Sunday 21 January 2018 5:21 PM IST

മാനന്തവാടി:

ലഹരിക്ക് ഉപയോഗിക്കുന്ന 2880 ഗുളികളുമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ രാവിലെ വാഹന പരിശോധനക്കിടയിൽ കോഴിക്കോട് എലത്തൂർ വെങ്ങാലി സ്വദേശി മാമുക്കോയയെ (40) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രേം കൃഷ്ണയും സംഘവും അറസ്റ്റ് ചെയ്തു.
മൈസൂരില്‍ നിന്ന് കർണാടക കെഎസ്ആർടിസി ബസ്സിൽ മൈസൂറില്‍ നിന്ന് കോഴിക്കോടേക്ക്  കടത്തുകയായിരുന്നു ഗുളികകൾ. പ്രതിയെ കോടതിയിൽ ഹാജരക്കി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, പ്രിവന്‍റീവ് ഓഫീസർ ടി. സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സോമൻ എ ഒ,അനീഷ് എ എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.