കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ തിയേറ്ററുകൾ ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കും. അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായാണ് തിയേറ്ററുകൾ തുറക്കാനുള്ള അനുമതി. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു തിയേറ്ററുകൾ തുറക്കാമെന്നതാണ് പ്രധാന നിർദ്ദേശം. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഒക്ടോബർ 15 മുതൽ സിനിമാ തിയേറ്ററുകൾ/ മൾട്ടിപ്ലക്സുകൾ അവരുടെ ഇരിപ്പിട ശേഷിയുടെ 50 ശതമാനം വരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാം എന്നാണ് അറിയിച്ചത്. ഹാൻഡ് വാഷ്-ഹാൻഡ് സാനിറ്റൈസർ നിര്‍ബന്ധമായും ഉറപ്പാക്കണം. തെർമൽ സ്കാനിംഗും നിർബന്ധമാണ്. രോഗലക്ഷണമില്ലാത്തവരെ മാത്രം അകത്ത് പ്രവേശിപ്പിക്കണം, തിയേറ്ററിലെ എസി 24–30 ഡിഗ്രി സെൽഷ്യസ് ആയി നിജപ്പെടുത്തണം. കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് ഷോ തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും അറിയിപ്പുകൾ നൽകണം, ശുചീകരണവും അണുവിമുക്ത പ്രവർത്തനങ്ങളും നടത്തണം തുടങ്ങിയ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.