രാജ്യത്തെ സിനിമാശാലകൾ ഈ മാസം 15 മുതൽ തുറക്കും. തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കി. അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായാണ് തിയറ്ററുകൾ തുറക്കാനുളള അനുമതി നൽകിയത്. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു തിയറ്ററുകൾ തുറക്കാമെന്നതാണ് അൺലോക്ക് 5 ലെ പ്രധാന നിർദേശം.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർരേഖയിൽ 24 നിർദേശങ്ങളാണ് ഉൾക്കൊളളിച്ചിട്ടുളളത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുളള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകികൊണ്ടാണ് ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
പുതിയ മാര്ഗരേഖ;
- സീറ്റിംഗ് കപ്പാസിറ്റിയുടെ 50% ത്തിൽ കൂടുതൽ അനുവദിക്കാൻ പാടില്ല
- സാമൂഹിക അകലം നിർബന്ധമാക്കി സീറ്റിംഗ് ക്രമീകരണം
- ഹാൻഡ് വാഷ് — ഹാൻഡ് സാനിറ്റൈസർ നിർബന്ധമായും ഉറപ്പാക്കണം
- തെർമൽ സ്കാനിംഗ് നിർബന്ധം. രോഗലക്ഷണമില്ലാത്തവർക്ക് മാത്രം അകത്ത് പ്രവേശിക്കാം
- സ്വയം രോഗ നിരീക്ഷണം നടത്തണം. ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കണം.
- തിയറ്ററിലെ എസി 24–30 ഡിഗ്രി സെൽഷ്യയ് ആയി നിജപ്പെടുത്തണം
- മാസ്ക് ധരിക്കൽ, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങി പൊതുജന താത്പര്യാർഥമുളള കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് ഷോ തുടങ്ങുന്നതിനു മുമ്പും ശേഷവും ഇടവേളയിലും അനൗൺസ്മെൻറ് നടത്തണം.
- ഷോകളുടെ സമയക്രമം കൃത്യമായി പാലിക്കണം
- ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കണം
- കൃത്യമായ ഇടവേളകളിൽ ശുചീകരണവും അണുവിമുക്ത പ്രവർത്തനങ്ങളും നടത്തണം
- ബോക്സ് ഓഫീസുകളിൽ അത്യാവശ്യത്തിനുള്ള കൗണ്ടറുകൾ മാത്രം
- ഇടവേളകൾക്കിടയിലുള്ള സഞ്ചാരം ഒഴിവാക്കണം
- ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി തറയിൽ പ്രത്യേകം അടയാളങ്ങൾ നിർബന്ധം
- അമിത തിരക്ക് ഒഴിവാക്കാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സംവിധാനം
- തീയറ്ററിനുള്ളിലും പരിസരത്തും തുപ്പുന്നതിന് കർശന നിരോധനം
- പാക്കേജ്ഡ് ഫുഡും ബെവറേജുകളും മാത്രമെ തിയറ്ററിനുള്ളിൽ അനുവദിക്കു. ഹാളിനുള്ളിൽ ഡെലിവറി സംവിധാനം അനുവദിക്കില്ല
- ഭക്ഷണവിതരണത്തിനായി കൗണ്ടറുകളുടെ എണ്ണം കൂട്ടണം
- ശുചീകരണ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ഗ്ലൗസ്, ബൂട്ട്സ്, പിപിഇ, മാസ്ക് എന്നിവയ്ക്കുള്ള സൗകര്യം ഉറപ്പാക്കണം.
ENGLISH SUMMARY: theaters will open in 15; guidelines come out
YOU MAY ALSO LIKE THIS VIDEO