ഫോര്‍മലിന്‍ കാലത്ത് മാതൃകാ മല്‍സ്യക്കച്ചവടവുമായി ഒരു പെണ്‍കുട്ടി

Web Desk
Posted on July 28, 2018, 4:59 pm

30–40 ശതമാനം വരെ വിലക്കുറവിലാണ് മിക്കപ്പോഴും തീരം മത്സ്യം വില്‍ക്കുന്നത്. അഞ്ഞുറ് രൂപക്ക് മുകളില്‍് മത്സ്യം വാങ്ങുന്നവര്‍ക്കും അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള ഓഡറുകള്‍ക്കും ഡെലിവറി ചാര്‍ജ് ഇല്ല

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്ത പെണ്‍കുട്ടി മല്‍സ്യക്കച്ചവടത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ പലരും മൂക്കത്തുവിരല്‍വച്ചു. പഠനശേഷം എന്ത് എന്ന് ചിന്തിച്ചപ്പോള്‍ മനീഷ എന്ന 21 കാരിക്ക് മുന്നില്‍ അവസരങ്ങളുടെ അലകടലായിരുന്നു. മത്സ്യകയറ്റുമതി രംഗത്ത് 20 വര്‍ഷത്തെ പാരമ്പര്യമുള്ള അച്ഛന്റെ തൊഴില്‍ മേഖല തന്നെ തെരഞ്ഞെടുക്കാന്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ മനീഷാസ് വീട്ടില്‍ ജെസ്‌സി ബ്രെറ്റിന്റെയും ജെറി ബ്രെറ്റിന്റെയും മകള്‍ക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല. പുതിയ ലോകത്തിന്റെ ആവശ്യകത മനസ്സിലാക്കിയാവണം ഏതൊരു സംരഭവും നിലനില്‍ക്കേണ്ടതെന്നാണ് വാണിജ്യ ലോകത്തിന്റെ പ്രാഥമിക പാഠം. സത്യസന്ധതയും വിശ്യാസ്യതയുമാകണം ഒരു വ്യാപാരത്തിന്റെ മുഖമുദ്രയെന്ന അചഛന്റെ ഉപദേശവും ഉള്‍ക്കൊണ്ടാണ് മനീഷ തന്റെ സ്വപ്‌നത്തിന് അടിത്തറയിട്ടത്. ഉന്നത വിദ്യാഭ്യാസം നേടുന്ന ഏതൊരാളിന്റെയും ലക്ഷ്യം മാന്യമായൊരു തൊഴിലും മെച്ചപ്പെട്ട ജീവിതവും തന്നെയാണ്. കേള്‍ക്കാന്‍ പൊലിമയുള്ള പേരുനേടിയ കമ്പനികളിലേക്കാവും നോട്ടമെത്തുക.
എന്നാല്‍ മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ് മനീഷ. തൊഴിലായി സ്വീകരിച്ച പരമ്പരാഗത മത്സ്യക്കച്ചവടം ഒരല്‍പ്പം ന്യൂജെന്‍ രീതിയിലാക്കിയെന്നു മാത്രം. തിരുവനന്തപുരം ജില്ലയിലെ പുത്തന്‍തോപ്പില്‍ നിന്ന് തീരം ഓണ്‍ലൈന്‍ എന്ന സ്ഥാപനം ആരംഭിച്ച് കുറഞ്ഞ നാള്‍ കൊണ്ടു് തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപനം വിശ്വസ്തതയുടെ മുഖമായി മാറിയിരിക്കുകയാണ്.
മനീഷയുടെ തീരം ഓണ്‍ലൈനിലേയ്ക്ക് കടന്നു ചെല്ലുന്ന ആര്‍്ക്കും ആ വ്യത്യാസം അറിയാം. മത്സ്യവിപണനകേന്ദ്രത്തെപ്പറ്റിയുള്ള നമ്മുടെ പതിവ് സങ്കല്‍പ്പങ്ങളൊക്കെയും മാറ്റി മറിക്കുകയാണ് തീരം. ഫ്രീസ് ചെയ്ത് രുചിയും ഗുണവുമെല്ലാം നഷ്ടപ്പെടുത്തിയ മല്‍സ്യമാണ് സാധാരണ ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടാകാറ്. ഫ്രീസറുകള്‍ക്ക് പകരം ചില്ലറുകളാണ് ഇവിടെ മത്സ്യ വിപണനശാലയിലും ഉപഭോക്താക്കളിലേയ്ക്ക് മത്സ്യമെത്തിക്കാനുപയോഗിക്കുന്ന വാഹനത്തിലുമെല്ലാം ഉപയോഗിച്ചിരിക്കുന്നത്. മത്സ്യം സൂക്ഷിക്കുന്നതും വൃത്തിയാക്കുന്നതുമായ ഇടങ്ങളെല്ലാം ഏറെ ശ്രദ്ധാപൂര്‍വ്വം സംരക്ഷിച്ചിരിക്കുന്നു. സംരംഭത്തിലെ തൊഴിലാളികളെല്ലാവരും തന്നെ ഇരുപത് വര്‍ഷമായി അച്ഛന്റെയൊപ്പം ജോലി ചെയ്യുന്നവരായതിനാല്‍ തന്നെ ജോലിഭാരം പകുതി കുറഞ്ഞു എന്നതാണ് മനീഷയുടെ പക്ഷം.

ആകര്‍ഷണീയമായ വിലക്കുറവാണ് മറ്റ് ഓണ്‍ലൈന്‍ വിപണനകേന്ദ്രങ്ങളില്‍ നി്ന്ന് തീരത്തെ വ്യത്യസ്തമാക്കുന്നത്. ഇട
നിലക്കാരില്ലാതെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് മത്സ്യം എടുക്കുന്നതിനാലാണ് അമിതമായ ചാര്‍ജുകളീടാ
ക്കാതെ കച്ചവടം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതെന്ന് മനീഷ പറയുന്നു. മറ്റ് കേന്ദ്രങ്ങളില്‍ വില്‍ക്കുന്നതിനേക്കാള്‍
30–40 ശതമാനം വരെ വിലക്കുറവിലാണ് മിക്കപ്പോഴും തീരം മത്സ്യം വില്‍ക്കുന്നത്. അഞ്ഞുറ് രൂപക്ക് മുകളില്‍് മത്സ്യം വാങ്ങുന്നവര്‍ക്കും അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള ഓഡറുകള്‍ക്കും ഡെലിവറി ചാര്‍ജ് ഇല്ല എന്നതാണ് സംരഭത്തിന്റെ മറ്റൊരു ആകര്‍ഷണീയത. മറ്റുള്ളയിടങ്ങളിലുള്ള വില്‍്പനയ്ക്കാകട്ടെ തുച്ഛമായ ഇതുപതോ മുപ്പതോ രൂപയാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുന്നത്.
ഫളാറ്റുകളിലെ മാലിന്യ സംസ്‌കരണ പ്രശ്‌നം മൂലം ഇവിടങ്ങളില്‍ താമസി്ക്കുന്നവര്‍ക്ക് പലപ്പോഴും ആഗ്രഹമുണ്ടായിട്ടും മത്സ്യം വാങ്ങി ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാണ്. അജിനോമോട്ടോയും മറ്റ് രാസവസ്തുക്കളും കലര്‍ന്ന ഹോട്ടല്‍ ഭക്ഷണത്തെ ഒഴിവാക്കി നിര്‍ത്തിയിട്ട് ഇനി മനീഷയെ ഒന്ന് വിളിച്ചാല്‍ മതിയാകും, അല്ലെങ്കില്‍ www.theeramonline.com ലേക്ക് ഒരു സന്ദേശം, 2 മണിക്കൂറിനുള്ളില്‍ ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥല്ത്ത് ചി്ല്ലര്‍വാനില്‍
വൃത്തിയാക്കി മുറിച്ച് പരുവപ്പെടുത്തിയ മത്സ്യം എത്തിച്ചു നല്‍കും. പാക്കിങ്ങിലും തീരം തങ്ങളുടേതായ വ്യത്യസ്തത പുലര്‍ത്തുന്നു. വെള്ളം ഒലിച്ചിറങ്ങിയും ചുറ്റും മണം പരത്തിയും മത്സ്യം വാങ്ങികൊണ്ടുപോകുന്നതിലെ വൈമുഖ്യം ഇനി വേണ്ട. ഏറെ ശാസ്ത്രീയമായി പാക്ക് ചെയ്ത് സീല്‍ ചെയ്‌തെത്തുന്ന കിറ്റുകള്‍ ഇതിനു പരിഹാരമാണ്.

ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളിലെ ഫോര്‍മലിന്‍ ഉപയോഗം ചര്‍ച്ചയായതോടെ കേരളത്തിലെ മത്സ്യ വിപണിയാകെ താളം തെറ്റിയിരുന്നു. എന്നാല്‍ തന്നെ തേടിയെത്തിയ ചോദ്യങ്ങളോട് മനീഷ സധൈര്യം പറയും ‘നിങ്ങള്‍ക്ക് ഞങ്ങള്‍ വില്‍ക്കുന്ന മത്സ്യം തീര്‍ച്ചയായും പരിശോധനക്ക് വിധേയമാക്കാം, ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് ബോധ്യപ്പെട്ടാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയുമാകാം.’

സംരഭം ഏതായാലും അതിന്റെ വികസനത്തിന് സാങ്കേതിക വശങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് ഉത്തമബോധ്യമുള്ള മനീഷ ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാന്‍ തയാറെടുക്കുകയാണ്. അവിടെ പഠനത്തോടൊപ്പം തിരുവനന്തപുരത്തുള്ള തീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിയന്ത്രിക്കാനാവുന്ന വിധത്തില്‍ ബിസിനസ് ക്രമീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് തീരത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. എം വിന്‍സെന്റ് എംഎല്‍എ, മേയര്‍ വി കെ പ്രശാന്ത്,ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി എന്നിവരും പങ്കെടുത്തു. നൂറുശതമാനം സത്യസന്ധതയാണ് ജനപ്രതിനിധികള്‍ക്കു മുന്നിലും സ്ഥാപനം നല്‍കിയ വാഗ്ദാനം. അത് പാലിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് മനീഷ ഗൗരവപൂര്‍വം ഓര്‍മ്മിപ്പിച്ചു. പഠനശേഷം പുത്തന്‍ അറിവുകളുമായി താന്‍ തന്റെ നാട്ടില്‍ തിരികെ എത്തുമെന്നും മനീഷ ഉറപ്പുപറയുന്നു.