Janayugom Online
marcykuttyamma

900 പേരടങ്ങുന്ന മത്സ്യതൊഴിലാളി രക്ഷാപ്രവർത്തക സേന രൂപീകരിക്കും മന്ത്രി മെഴ്സിക്കുട്ടിയമ്മ

Web Desk
Posted on November 16, 2018, 10:22 pm
വിഴിഞ്ഞത്ത് നടന്ന  ഭൂമിയും വീടും പദ്ധതിയുടെ താക്കോൽദാനവും “തീരമൈത്രി കുടുംബ സംഗമവും മന്ത്രി ജെ.മെഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യുന്നു

കോവളം: കേരളത്തിലെ 14 തീരദേശ പൊലിസ് സ്റ്റേഷനുകളിലായി മത്സ്യതൊഴിലാളികളായ 200 തീരദേശ വാർഡന്മാരെ  നിയമിക്കുന്നതിനൊപ്പം  900 പേരടങ്ങുന്ന മത്സ്യതൊഴിലാളി രക്ഷാപ്രവർത്തക സേനയും  രൂപീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ്  മന്ത്രി മെഴ്സിക്കുട്ടിയമ്മ  പറഞ്ഞു.  സൊസൈറ്റി ഫോർ അസിസ്റ്റൻസ്  റ്റു ഫീഷർ വിമൻ(സാഫ്)  ഭൂമിയും വീടും പദ്ധതി പ്രകാരം നിർമ്മിച്ച 40 ഭവനങ്ങളുടെ താക്കോൽ ദാനവും തീരമൈത്രി കുടുംബ സംഗമവും
വിഴിഞ്ഞത്ത് നടന്ന ചടങ്ങിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമിയും വീടും പദ്ധതി പ്രകാരം  കേരളത്തിലെ 1500 മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം രൂപ വീതം ചെലവിൽ സ്വന്തമായി ഭൂമിയും വീടും നൽകുന്ന പദ്ധതിയിൽ  702 വീടുകളും നൽകുന്നത് തിരുവനന്തപുരം ജില്ലയിലാണ്.  ഭൂമിക്ക് 6 ലക്ഷവും, വീടുവയ്ക്കാൻ 4 ലക്ഷവുമാണ്  നൽകുന്നത്. ഭവന രഹിതരായ മുഴുവൻ മത്സ്യതൊഴിലാളികളേയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തും.

fishermen

ഓഖി പുനരധിവാസത്തിനായി സർക്കാരിന് ലഭിച്ച 108 കോടി രൂപയെക്കാൾ കൂടുതൽ തുക
പുനരധിവാസ പദ്ധതികൾക്കായി സർക്കാർ ചെലവഴിക്കുമെന്നും ഈ തുക വകമാറ്റുന്ന
പ്രശ്നനമില്ല. കേരളത്തിലെ  മത്സ്യതൊഴിലാളികളെ ഇടനിലക്കാരിൽ നിന്നും രക്ഷിച്ച് മത്സും നേരിട്ട് വിപണനം ചെയ്യാനു ള്ള ക്രമീകരണം ഉണ്ടാക്കും.120 മത്സ്യ തൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വന്തമായി ബോട്ടു വാങ്ങാൻ തുകയുടെ 90% വും ഗ്രാൻറ് ആയി നൽകും.ഇത് മത്സ്യതൊഴിലാളികൾക്കുള്ള പൈലറ്റ് പ്രോജക്ട് ആകുമെന്നും മന്ത്രി പറഞ്ഞു. വാർഡ്  കൗൺസിലർ എൻ.എ.റഷീദ് അദ്ധ്യക്ഷനായി.
കൗൺസിലർമാരായ  ഷൈനി വിൽഫ്രെഡ് , നിസാബീവി, സി.പി.ഐ. എം കോവളം ഏര്യാ
സെക്രട്ടറി അഡ്വ.പി.എസ് .ഹരികുമാർ ‚മത്സ്യതൊഴിലാളി യൂണിയൻ നേതാക്കളായ
പുല്ലുവിള സ്റ്റാൻലി, ഇ.കെന്നഡി.സാഫ് എക്സി: ഡയറക്ടർ എൻ.എസ്.ശ്രീലു ഫിഷറീസ് അസിസ്റ്റൻറ് നോഡൽ ആഫിസർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ 45 യൂണിറ്റുകൾക്കും, എസ്.എസ്.എൽ.സി, പ്ലസ് — 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ്  ഗ്രേഡ് നേടിയ യൂണിറ്റ് അംഗങ്ങളുടെ കുട്ടികൾക്കുള്ള  സമ്മാനങ്ങളും ചടങ്ങിൽ  വിതരണം ചെയ്തു.

theeramaithri

theera­maithri