തീരശ്രീ സംസ്ഥാനതല ഉദ്ഘാടനം നാളെ

Web Desk
Posted on July 25, 2019, 7:09 pm

തൃശൂര്‍: തീരശ്രീ’പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 27 ന് രാവിലെ പത്തിന് കൈപ്പമംഗലം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. ഇ ടി ടൈസണ്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. തീരദേശ മേഖലയിലെ കുടുംബശ്രീ സംഘടന സംവിധാനത്തിന്റെ സമഗ്രമായ നവീകരണവും വ്യാപനവും ആണ് ‘തീരശ്രീ’ പദ്ധതി ലക്ഷ്യമിടുന്നത്. അഞ്ച് മുതല്‍ പത്ത് വരെയുളള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ദിനംപ്രതി സായാഹ്നങ്ങളില്‍ പ്രത്യേക സംശയനിവാരണ ക്ലാസ്സായ ‘പ്രതിഭാതീരം’ പരിപാടിയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കുട്ടികള്‍, കൗമാരക്കാര്‍, യുവതീ-യുവാക്കള്‍ എന്നിവര്‍ക്കായി കായികപരിശീലനം ലക്ഷ്യമിടുന്ന കായികതീരംപദ്ധതിയും ഇതിലുള്‍പ്പെടും.
പ്രതിഭാതീരം കുട്ടികള്‍ക്കുളള പഠനോപകരണ വിതരണം ബെന്നി ബഹനാന്‍ എംപിയും കായികതീരം’ കുട്ടികള്‍ക്കുളള കുടുംബശ്രീ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസും ‘മുറ്റത്തെ മുല്ല പദ്ധതി ആദ്യ വായ്പാ വിതരണം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബീദലിയും നിര്‍വഹിക്കും. തീരദേശത്തെ അവസ്ഥാ-ആവശ്യകതാപഠനം ധാരണാപത്രം കൈമാറല്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ കെ സതീശനും തീരദേശ അയല്‍ക്കൂട്ടങ്ങള്‍ക്കുളള റിവോള്‍വിങ്ങ് ഫണ്ട് വിതരണം കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേഷ്ബാബവും നിര്‍വഹിക്കും.