
ചേവായൂരില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. ബംഗാള്‍ സ്വദേശി താപസ്‌കുമാറിനെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടില്‍ നിന്നാണ് 45 പവന്‍ മോഷണം പോയത്. സെപ്തംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1.55ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്. വീടിന് മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അലമാരയിലും മേശയിലുമായി സൂക്ഷിച്ച സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയിരിക്കുകയായിരുന്നു ഗായത്രി. 28ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.