തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

Web Desk
Posted on December 16, 2017, 8:51 am

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. തമിഴ്‌നാട്ടുകാരടങ്ങുന്ന പത്തംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. 50 പവന്‍ സ്വര്‍ണമടക്കം വസ്തുവകകള്‍ കവര്‍ന്നു. തലയ്ക്ക് അടിയേറ്റ് ഗൃഹനാഥന് ഗുരുതര പരിക്ക് പറ്റി. കുടുംബാംഗങ്ങളും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഇന്നലെയും  കൊച്ചി നഗരത്തിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. എറണാകുളം പുല്ലേപ്പടിയിൽ നിപ്പോൺ ടൊയോട്ട എം.ഡി. ബാബു മൂപ്പന്റെ ഭാര്യാ മാതാപിതാക്കളെ ആക്രമിച്ചാണ്  അഞ്ചു പവൻ സ്വർണാഭരണങ്ങൾ  കവർന്നത്.