ഡിആർഐ ഓഫീസിൽ മോഷണശ്രമം സ്വർണക്കടത്ത് രേഖകൾ കടത്താനെന്ന് സംശയം

Web Desk

തിരുവനന്തപുരം

Posted on August 02, 2020, 11:10 pm

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ ) ഓഫീസിന്റെ വാതിൽ കുത്തിതുറന്ന് മോഷണ ശ്രമം. ഒരു വർഷം മുമ്പ് നടന്ന സ്വർണക്കടത്ത് കേസിന്റെ രേഖകൾ കടത്താനാണെന്ന് സംശയം. വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ഡിആർഐ ഓഫീസിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഡിആർഐ ഡ‍യറക്ടറുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ ശുചീകരണ തൊഴിലാളികളാണ് വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. പിന്നീട് ഉദ്യോഗസ്ഥർ ഓഫീസിലെത്തി പരിശോധന നടത്തി. ഫയലുകൾ പലതും വാരിവലിച്ചിട്ട നിലയിലാണ്. സെർവർ റൂമിന്റ പുട്ട് പൊളിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

ENGLISH SUMMARY:theft attempt at the DRI office lat­est news
You may also like this video