Web Desk

തിരുവനന്തപുരം

April 14, 2021, 4:34 pm

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; പണവും, ഡയമണ്ട് ആഭരണങ്ങളും നഷ്ടമായി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Janayugom Online

തിരുവനന്തപുരം ഭീമ ജ്വല്ലറി ഉടമ ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ മോഷണം. ണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരാണങ്ങളാണ് മോ,ണം പോയതെന്ന് പൊലീസ് പറഞ്ഞു. മകളുടെബാഗില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണവുമാണ് മോഷണം പോയത്. മകള്‍ ബംഗ്ലൂരിലേക്ക് പോകുവാന്‍ വേണ്ടി തയ്യാറാക്കിയ ബാഗായിരുന്നു അത്. 

പുലര്‍ച്ചെയാണ് മോഷണം നടന്നത്. സിസിടിവി ദൃശങ്ങള്‍ പൊലീസിന് ലഭിച്ചു. വരന്തയിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. സംഭവസ്ഥലത്ത് പോലീസും വിരലടയാള വിദഗ്ദരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

ENGLISH SUMMARY:theft in Bhi­ma jwellery own­er house
You may also like this video