ഈ കള്ളനാരാ മോൻ: തന്നെ പിടിക്കാൻ കെണിയൊരുക്കി കാത്തിരുന്ന വീട്ടുകാർക്കിട്ട്‌ എട്ടിന്റെ പണിയാ കൊടുത്തത്

Web Desk

മൂവാറ്റുപുഴ

Posted on June 28, 2020, 7:44 pm

കള്ളനെ പിടികൂടാന്‍ നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ ആരും ഓര്‍ത്തില്ല കള്ളന്‍ ഇങ്ങനെ ഒരു പണി തരുമെന്ന്. നാടിന്റെ ഉറക്കം കളഞ്ഞ കള്ളന്റെ മോഷണം കടാതിയിലാണ് നടന്നത്. നാട്ടുകാര്‍ കള്ളന്റെ ശല്യം സഹിക്കാനാകാതെ തെരച്ചിലിന് ഇറങ്ങുകയായിരുന്നു. എന്നാല്‍  തെരയാനിറങ്ങിയവരുടെ വീടികളില്‍ മോഷണം നടത്തിയാണ് കള്ളന്‍ മുങ്ങിയത്. ജീന്‍സും ടീ ഷര്‍ട്ടും മൊബൈല്‍ ഫോണും ബൈക്കുമാണ്  മോഷ്ടിച്ചത്.

ആറ് വീടുകളില്‍ കയറിയ കള്ളന്‍ ആദ്യം കയറിയതെന്ന് കരുതുന്ന വീട്ടിന്റെ പൂട്ട് തുറന്ന് അകത്ത് കടന്ന് 850 രൂപയും സ്‌കൂട്ടറും മോഷ്ടിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ എത്തും മുമ്പ് കള്ളന്‍ രക്ഷപ്പെട്ട് അടുത്ത വീട്ടില്‍ കയറി. അതേ സമയം നാട്ടുകാര്‍ കള്ളനെ അന്വേഷിച്ച് റോഡില്‍ തെരച്ചിലിലായിരുന്നു. അടുത്ത വീട്ടില്‍ നിന്ന് ഷൂ മോഷ്ടിച്ച ശേഷം സ്വന്തം ചെരുപ്പ് ഉപേക്ഷിച്ചു . അവിടെ നിന്ന് ഫോണും കൈക്കലാക്കിയാണ് ഇറങ്ങിയത്.

അടുത്ത വീട്ടില്‍ നിന്ന് മറ്റൊരു  വിലകൂടിയ ഷൂ മോഷ്ടിച്ചു. ജീന്‍സ് മോഷ്ടിച്ച ശേഷം സ്വന്തം ബര്‍മുഡ അവിടെ ഉപേക്ഷിച്ചാണ് പിന്നീട് കടന്നത്. മോഷ്ടാവിനെ പിടികൂടാന്‍ നാട്ടുകാര്‍ സ്ഥലത്ത് എത്തിയെങ്കിലും കള്ളന്‍ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ എത്തിയ സംഘത്തെ വീണ്ടും കബളിപ്പിച്ച് കള്ളന്‍ അവിടെ കണ്ട ഒരു സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ കൂട്ടം കൂടിയതോടെ കള്ളന്‍ കുറ്റിക്കാടിലേക്ക് കയറുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസും നാട്ടുകാരും പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കിലും കള്ളന്റെ വിവരം ഒന്നും ലഭിച്ചില്ല. അടുത്ത് മറ്റൊരു വീട്ടില്‍ കള്ളന്‍ കയറി ബൈക്കുമായി മുങ്ങിയെന്ന് വിവരം ലഭിച്ചു.

ENGLISH SUMMARY:theft hap­pens in hous­es
You may also like this video