പട്ടാപ്പകല്‍ വന്‍ മോഷണം; നഷ്ടപ്പെട്ടത് വജ്രമുള്‍പ്പെടെ 30 ലക്ഷം രൂപയുടെ ആഭരണങ്ങള്‍

Web Desk
Posted on July 13, 2019, 6:07 pm

കൊച്ചി: ആലുവയില്‍ വീട്ടുകാര്‍ പുറത്തു പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളുമടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി. ആലുവ തോട്ടയ്ക്കാട്ടു കര കോണ്‍വെന്റിനു സമീപം താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ് മോഷണം പോയത്. വീട്ടിലെ അലമാരിയ്ക്കുളളിലെ ലോക്കറിലായിരുന്നു സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളും മറ്റും സൂക്ഷിച്ചിരുന്നത്.

വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരി കുത്തിത്തറുന്നതിനുശേഷം ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.വിദേശത്തായിരുന്ന വീട്ടുകാര്‍ ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. സ്വര്‍ണവും മറ്റും ബാങ്ക് ലോക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്. നാട്ടിലെത്തിയ ശേഷമാണ് ഇവര്‍ ഇവ ബാങ്കിലെ ലോക്കറില്‍ നിന്നും എടുത്ത് വിട്ടിലെ അലമാരിയിലെ ലോക്കറില്‍ സൂക്ഷിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഇവര്‍ എറണാകുളം വാഴക്കാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്ത് പോയിരിക്കുകയായിരുന്നു. വൈകിട്ട് ആറരയ്ക്കും 11.30 നും ഇടയക്കാണ് മോഷണം നടന്നതെന്നാണ് വിലയിരുത്തുന്നത.

രാത്രിയില്‍ ഇവര്‍ വിട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ മയക്കികിടത്തിയ ശേഷം പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുളളില്‍ കടന്ന് കവര്‍ച്ച നടത്തിയിരിക്കുന്നത്. പോലിസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

YOU MAY LIKE THIS VIDEO ALSO