കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും കവർച്ച

Web Desk
Posted on February 24, 2018, 2:06 pm

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് തടയാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ക്ക് പുല്ലുവില നല്‍കി മോഷ്ടാക്കള്‍. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന മോഷണത്തില്‍ നാല് യാത്രക്കാരുടെ സാധനങ്ങളും പണവും നഷ്ടമായി.

എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്‍റെ ഐ എക്‌സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐഫോണും എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ മുംബൈ യാത്രക്കാരന്‍റെ ബാഗേജില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയുമാണ് നഷ്ടമായത്.

ഇതോടൊപ്പം സ്‌പൈസ് ജെറ്റിന്‍റെ ദുബായ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകളും കീറിയ നിലയില്‍ കണ്ടെത്തി എന്നാല്‍, നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.  വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നും കാണാനാവാത്തതും അധികൃതരെ കുഴപ്പത്തിലാക്കുന്നു.