രാത്രി കടയുടെ ഭിത്തി തുരന്ന് മോഷണം, പകൽ തൊഴിലാളിയായി വന്നു കൂലി വാങ്ങി; ഒടുവിൽ സംഭവിച്ചത്!

Web Desk

പൂത്തനത്താണി

Posted on May 09, 2020, 3:40 pm

രാത്രി കടയുടെ ഭിത്തി തുരന്ന് മോഷ്ടിച്ച കള്ളൻ പിറ്റേന്ന് പകൽ തൊഴിലാളിയായെത്തി ചുമർ അടച്ചു കൂലിവാങ്ങിയതിനു ശേഷം സ്ഥലം വിട്ടു. മോഷണക്കേസിൽ അറസ്റ്റിലായ രണ്ടത്താണി അച്ചിപ്ര മേലേതില്‍ അബ്ദുള്‍ സമദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൂത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറി കടയിലാണ് സംഭവം.

മോഷ്ടാവ് തുരന്ന കടയുടെ ചുമർ ശരിയാക്കാൻ ഒരളെ തേടിനടന്ന കടക്കാരൻ അതിനായി കണ്ടത്തിയത് പുകയില്ലാത്ത അടുപ്പുണ്ടാക്കുന്ന അബ്ദുൾ സമദിനെയായിരുന്നു. അബ്ദുൾ സമദ് ദ്വാരമടക്കുകയും അതിനുള്ള കൂലി വാങ്ങിക്കുകയും ചെയ്തു. കവർച്ച കേസുകളിൽ അറസ്റ്റിലാവുകയും ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചുമർ തുരന്ന് കടയുടെ അകത്തുകയറുക, തെളിവുനശിപ്പിക്കാനും വിരലടയാളം ലഭിക്കാതിരിക്കാനും കടയ്ക്കുള്ളില്‍ തീയിടുക എന്നിവ സമദിന്റെ തന്ത്രമാണ്. ആറു കേസുകളാണ് സമദിന്റെ പേരിൽ പൂത്തനത്താണിയിലും രണ്ടത്താണിയിലുമായി ഉള്ളത്. തുണിക്കട, ജൂവലറി എന്നിവിടങ്ങളിലാണ് സമദ് കവർച്ച നടത്തിയത്.

Eng­lish sum­ma­ry; theft in lot­tery shop

you may also like this video;