ചികിത്സയിലിരുന്ന വൃദ്ധദമ്പതികളുടെ വീട്ടില്‍ മോഷണം

Web Desk
Posted on August 25, 2019, 7:33 pm

നെടുങ്കണ്ടം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വൃദ്ധ ദമ്പതികളുടെ വീട്ടില്‍ മോഷണം. എഴുകുംവയല്‍ ആലുങ്കല്‍ കുര്യന്‍ ജോസഫി (71)ന്റെ വീട്ടിലും കടയിലും മോഷണം നടന്നത്. വീടിനോടു ചേര്‍ന്നു കുര്യന്‍ ജോസഫ് പലചരക്കു കട നടത്തിയിരുന്നു. കടയിലെ സാധനങ്ങളും, 5000 രൂപയും കവര്‍ച്ച സംഘം കടത്തി.

പനി ബാധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ തിങ്കളാഴ്ച കുര്യനും, ഭാര്യ ലീലാമ്മയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരേയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ശനിയാഴ്ചയാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തത്. വൈകുന്നേരം 7നു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ഇരുവരും അറിയുന്നത്. കള്ളന്‍ അടുക്കള വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന് അലമാരി കുത്തിപ്പൊളിച്ചു. അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 5000 രൂപ മോഷ്ടിച്ചു. പല ചരക്കു കടയില്‍ സൂക്ഷിച്ചിരുന്ന നാണയ തുട്ടുകളും കള്ളന്‍ കവര്‍ന്നു. ഇതിനു പുറമെ കടയില്‍. സുക്ഷിച്ചിരുന്ന പലചരക്കു സാധനങ്ങളും കടത്തി. പലചരക്കു സാധനങ്ങള്‍ പൊട്ടിച്ചശേഷം കടക്കുള്ളില്‍ വിതറി.

ഏക മകന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുകയാണ്. 3 പെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചു. ഇതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുര്യന്‍ ജോസഫ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മോഷണം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കാം എന്നാണ് പൊലീസ് നിഗമനം. മോഷണത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ജില്ലാ ഡോഗ് സ്‌ക്വാാഡും സ്ഥലത്തു പരിശോധന നടത്തി. സംംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

YOU MAY LIKE THIS VIDEO ALSO