തൻറെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം അശ്ലീല വീഡിയോ കോൾ ചെയ്തെന്ന ആരോപണവുമായി പ്രമുഖ നടി രംഗത്ത്

Web Desk
Posted on November 04, 2019, 1:17 pm

മുംബൈ: തന്റെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി ടെലിവിഷൻ നടി തേജസ്വി പ്രകാശ്. തന്റെ അക്കൗണ്ടുപയോഗിച്ച് അശ്ലീല വീഡിയോ കോളുകൾ ചെയ്തിട്ടുണ്ടെന്നും ഇവർ ആരോപിച്ചു.

തന്റെ കോൺടാക്ടിലുള്ളവരുമായി ഹാക്കർ ഏറെ സൗഹൃദത്തോടെ സംസാരിക്കുകയും ഒരു ലിങ്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഇതിലെ കോഡ് തിരികെ അയച്ച് നൽകാനും അവരോട് നിർദേശിച്ചു. കോഡ് അയച്ച് നൽകുമ്പോൾ അവരുമായി വീഡിയോ കോൾ ചെയ്യും. കോൾ അറ്റന്റ് ചെയ്യുമ്പോൾ ഇയാൾ അശ്ലീലം കാണിക്കുകയും ചെയ്യുകയായിരുന്നുവെന്നും തേജസ്വി പറഞ്ഞു.

കഴിഞ്ഞ ദിവസം തിരക്കിട്ട ഷൂട്ടിംഗിനിടയിലും തനിക്ക് ഇത്തരമൊരു കോൾ വന്നതായി അവർ വ്യക്തമാക്കി. നിരവധി പേർ തനിക്ക് ചുറ്റുമുണ്ടായിരുന്നു. കോളെടുത്തപ്പോൾ നഗ്നനായ ഒരു മനുഷ്യനെയാണ് കണ്ടതെന്നും അവർ പറഞ്ഞു. ഇത് തന്നെ ഞെട്ടിച്ചെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് സൈബർ സെല്ലിൽ വിവരം പരാതി നൽകി. ആഷിം ഗുലാത്തി എന്ന നടിയുടെയും വാട്സ് ആപ്പ് ഹാക്ക് ചെയ്തിട്ടുണ്ട്.