Web Desk

ഹൈദരാബാദ്

December 16, 2020, 8:43 pm

തെലങ്കാന എംഎല്‍സി തെരഞ്ഞെടുപ്പ്; വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ബിജെപി ചോര്‍ത്തിയെന്ന് ആരോപണം

Janayugom Online

തെലങ്കാനയില്‍ നടക്കാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥി ചോര്‍ത്തിയെന്ന് ആരോപണം. സിറ്റിങ് എംഎല്‍എസിയും ബിജെപി അംഗവുമായ എന്‍ രാംചന്ദര്‍ റാവുവില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നാണ് വോട്ടര്‍മാരുടെ ആരോപണം. ഇതുസംബന്ധിച്ച് നിരവധി വോട്ടര്‍മാരാണ് ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചിരിക്കുന്നത്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ബിജെപി അംഗത്തിന്റെ സന്ദേശങ്ങള്‍ എത്തിയത്. തങ്ങളുടെ സമ്മതമില്ലാതെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയതായാണ് വോട്ടര്‍മാരുടെ ആരോപണം. ഗ്രാജുവേറ്റ്‌സ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ചോര്‍ന്നതായാണ് ഇവര്‍ പറയുന്നത്.

ഇത്തരം വിവരങ്ങള്‍ കമ്മിഷന്‍ മനഃപ്പൂര്‍വം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നതാണോ എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്. അതുമല്ലെങ്കില്‍ കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഇവ ചോര്‍ത്തിയതാണോ എന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടുവെന്ന് ഫ്രീ സോഫ്റ്റ്‌വേർ മൂവ്‌മെന്റ് ഓഫ് ഇന്ത്യ (എഫ്എസ്എംഐ) ജനറൽ സെക്രട്ടറി കിരൺ ചന്ദ്ര പറഞ്ഞു.

Eng­lish summary;

You may also like this video;