March 23, 2023 Thursday

അന്നു ഞാൻ എഴുതി, ഇന്നവർ എനിക്കായി എഴുതുന്നു

Janayugom Webdesk
ഹൈദരാബാദ്:
April 28, 2020 2:18 pm

ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയോട് ഇൻസ്റ്റാഗ്രാം ചാറ്റിനിടെ സംസാരിച്ച ഇന്ത്യൻ സ്പ്രിന്റിംഗ് താരം ഹിമാ ദാസ്. താൻ ആദ്യ ദേശീയ മത്സരങ്ങൾക്കായി വിലകുറഞ്ഞ ഷൂകളിൽ അന്താരാഷ്ട്ര ഷൂ ബ്രാൻഡായ അഡിഡാസിന്റെ പേര് എഴുതി വച്ചിരുന്നതായി വെളിപ്പെടുത്തി. എന്നാൽ ആഗോള ബ്രാൻഡായ അഡിഡാസ് ഇപ്പോൾ താരത്തിന്റെ പേര് ഷൂകളിൽ എഴുതി സ്പോൺസർ ചെയ്യുന്നുവെന്നും ഹിമ പറഞ്ഞു.

താൻ ഓടാൻ തുടങ്ങിയപ്പോൾ നഗ്നപാദയായിയാണ് ഓടിയത്. എന്നാൽ എന്റെ ആദ്യത്തെ നാഷണൽ മത്സരങ്ങളിൽ ഓടുന്നതിനായി കർഷകനായ തന്റെ പിതാവ് സ്പൈക്കുകളുള്ള ഒരു സാധാരണ ഷൂസാണ് വാങ്ങിതന്നത്. എന്റെ കൈകൊണ്ട് ഞാൻ ചെരിപ്പുകളിൽ അഡിഡാസ് എന്ന് എഴുതി. വിധിക്ക് എന്ത് ചെയ്യാനാകുമെന്ന് നമ്മൾക്കറിയാൻ സാധിക്കില്ല, അഡിഡാസ് ഇപ്പോൾ തന്റെ പേരിനൊപ്പം ചെരുപ്പ് ഉണ്ടാക്കുന്നുവെന്ന് ഹിമ പറഞ്ഞു.

ഫിൻലാൻഡിൽ നടന്ന 2018 ലെ ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഹിമ 400 മീറ്റർ സ്വർണം നേടിയതിന് ശേഷം, മുൻനിര ജർമ്മൻ ബ്രാൻഡ് അവളെ അവരുടെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തു, പിന്നീട് അവൾക്ക് വേണ്ടി കസ്റ്റം-നിർമ്മിത ഷൂസുകൾ അവർ നൽകി. 2018 ഏഷ്യ ൻ ഗെയിംസിന് ശേ ഷം ആളുകൾ മുമ്പത്തേക്കാൾ കൂടുതൽ അത്‌ലറ്റിക്‌സ് പിന്തുടരാൻ തുടങ്ങി. ആളുകൾക്ക് അത്‌ലറ്റുകളെ അറിയാം, ആരാധകർ എല്ലാവരുടെയും പേര് പറയുന്നു, ഇത് ഓരോർത്തർക്കും കൂടുതൽ പ്രചോദനം നൽകുന്നുവെന്നും ആസാമി അത്‌ലറ്റ് പറഞ്ഞു.

ഇത് നമ്മുടെ ഉൾക്കാഴ്ച ഉണർത്തുന്ന സംവാദമായിരുന്നുവെന്ന് റെയ്ന പോസ്റ്റ്ചെയ്തു. തനിക്കുമാത്രമല്ല ഇന്ന് ഇതു ശ്രദ്ധിച്ച പലർക്കും നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കണമെന്നും താരം പറഞ്ഞു. തന്റെ കഴിവുമായി മുന്നോട്ട്പോകുന്ന പല പെൺകുട്ടികൾക്കും അവരുടെ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾ ഒരു മാതൃകയാണ് എന്നും ഇന്ത്യൻ ക്രിക്കറ്റ് താരം കുറിച്ചു.

ENGLISH SUMMARY: then i was write for them now they write for me

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.