15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 7, 2024
October 6, 2024
September 26, 2024
August 27, 2024
July 21, 2024
June 11, 2024
May 2, 2024
April 19, 2024
April 16, 2024

പാകിസ്ഥാനില്‍ 22 ലക്ഷം ഹിന്ദുക്കള്‍

Janayugom Webdesk
June 9, 2022 10:18 pm

പാകിസ്ഥാനില്‍ ആകെ ജനസംഖ്യയുടെ 1.18 ശതമാനം ഹിന്ദുക്കള്‍. 18.68 കോടി ആണ് പാകിസ്ഥാനിലെ ആകെ ജനസംഖ്യ. ഇതില്‍ 22,10,566 പേരാണ് ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍. പാകിസ്ഥാനിലെ പൗരത്വ രജിസ്ട്രേഷന്‍ വിഭാഗത്തിന്റെ (എന്‍എഡിആര്‍എ) കണക്കനുസരിച്ച് ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ന്യൂനപക്ഷം. ഇതില്‍ ഏറ്റവും കൂടുതല്‍ വരുന്നത് ഹിന്ദുക്കളാണ്. 

മാര്‍ച്ചുവരെ 18,68,90,601 പേരാണ് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 18. 26 കോടി പേരും മുസ്‌ലിങ്ങളാണ്. 22,10,566 ഹിന്ദുക്കള്‍, 18,73,38 ക്രിസ്ത്യാനികള്‍, 1,88,380 അഹ്മെദിസ്, 74,130 സിഖുകാര്‍, 14,537 ബായീസ്, 3917 പാഴ്സികളും പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സിന്ധ് പ്രവിശ്യയിലാണ് പാകിസ്ഥാനിലെ ഭൂരിപക്ഷം ഹിന്ദുക്കളും താമസിക്കുന്നത്. ഇവിടുള്ള മുസ്‌ലിം പ്രദേശവാസികളുമായി സംസ്കാരം, ഭാഷ, പാരമ്പരാഗത ആചാരങ്ങള്‍ എന്നിവ പങ്കിട്ടാണ് ഹിന്ദുക്കള്‍ ഈ മേഖലയില്‍ കഴിയുന്നത്. 

Eng­lish Summary:There are 22 lakh Hin­dus in Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.