Web Desk

ന്യൂഡല്‍ഹി

July 24, 2021, 9:08 pm

ഹൈക്കോടതികളില്‍ 453 ജഡ്ജി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

Janayugom Online

രാജ്യത്തെ 25 ഹൈക്കോടതികളിലായി 453 ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. 160 തസ്തികകളുള്ള അലഹബാദ് ഹൈക്കോടതിയില്‍ 66 നിയമനങ്ങള്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. ബോംബെ ഹൈക്കോടതിയില്‍ 94 എണ്ണത്തില്‍ 31 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
കൊല്‍ക്കത്ത, ഡല്‍ഹി ഹൈക്കോടതികളില്‍ 41, 30 എന്നിങ്ങനെയാണ് ഒഴിവുകള്‍. യഥാക്രമം 72, 60 ജ‍ഡ്ജി തസ്തികകളാണ് ഇവിടെയുള്ളത്.
24, 24, 39, 27 എന്നിങ്ങനെയാണ് മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ ഹൈക്കോടതികളിലെ ഒഴിവുകള്‍.
സിക്കിം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ ഒഴിവുകളൊന്നുമില്ല.
അലഹബാദ്, കൊല്‍ക്കത്ത, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളില്‍ സ്ഥിരമായുള്ള ചീഫ് ജസ്റ്റിസുമാര്‍ ഇല്ലെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റിനെ അറിയിച്ചു.

Eng­lish sum­ma­ry; There are 453 vacant posts of judges in the High Courts

you may also like this video;