July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

പൊതുമേഖലയ്ക്കും അവഗണന, ബാങ്കിങ്-ഇൻഷുറൻസ് മേഖലകളിൽ പ്രഖ്യാപനങ്ങളൊന്നുമില്ല

Janayugom Webdesk
February 1, 2020

രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പങ്കുവഹിക്കുന്ന പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ് മേഖലയ്ക്കും ബജറ്റിൽ അവഗണന. പൊതുമേഖലാ ബാങ്കുകൾക്കായി ഉത്തേജന പാക്കേജുകൾ ഇടംനേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതുണ്ടായില്ല. ഇതിന്റെ പ്രതിഫലനമാണ് ഓഹരിവിപണിയിൽ കനത്ത തകർച്ചക്കിടയാക്കിയത്. സെൻസെക്സ് ബാങ്ക് സൂചികയിൽ ഒന്നര ശതമാനം ഇടിവാണ് നേരിട്ടത്. എൽഐസിയുടെ ഓഹരി വിൽപ്പന പ്രഖ്യാപനവും വിപണിയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടി.

കാർഷികമേഖലയിൽ നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും വളം നിർമ്മാണ കമ്പനികളെ കേന്ദ്രസർക്കാർ കൈവിട്ടു. വളത്തിന്റെ ഉപയോഗം വെട്ടിക്കുറച്ചുകൊണ്ട് സീറോ ബജറ്റ് കൃഷിരീതിക്കാകും ഊന്നൽ നൽകുകയെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവുണ്ടാക്കാൻ തരത്തിലുള്ള പ്രഖ്യാപനങ്ങളും ബജറ്റിലില്ല. സാമ്പത്തികമാന്ദ്യത്തിൽ ഏറ്റവും തിരിച്ചടി നേരിട്ട മേഖലകളിലൊന്നായിരുന്നു റിയൽ എസ്റ്റേറ്റ്. എന്നാൽ ആശ്വാസകരമാകുന്ന ഒരു പ്രഖ്യാപനം പോലും ബജറ്റിലില്ല. കമ്പനികൾ കാത്തിരുന്ന ദേശീയ ലോജിസ്റ്റിക് പോളിസിയും പരാജയമായി.

you may also like this video;

ചെറുകിട — ഇടത്തരം വ്യാപാര മേഖലയ്ക്ക് ആശ്വാസകരമായ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ട്, ചെറുകിട‑ഇടത്തരം വ്യാപാരികൾ അനുഭവിച്ചു വരുന്ന നിരവധി വിഷയങ്ങളെ സംബന്ധിച്ച് യാതൊരു പരാമർശവും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വ്യാപാര സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. മധ്യവര്‍ഗ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്നാണ് പൊതു അഭിപ്രായം. ആദായനികുതിയില്‍ കുറവ് വരുത്തിയത് തന്നെയാണ് പ്രധാന കാരണമായി പലരും ഇതിനെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം തൊഴിലില്ലായ്മ അടക്കമുള്ള പ്രധാനവിഷയങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു.

കോര്‍പ്പറേറ്റ് നികുതിയിളവും, ആദായനികുതിയിളവും ഉൾപ്പെടെയുള്ള പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതൽ അപകടത്തിലേക്കെത്തിക്കുമെന്നും അഭിപ്രായങ്ങളുണ്ട്. കോര്‍പ്പറേറ്റ് നികുതിയിലുള്ള ഇടിവ് സര്‍ക്കാറിന്റെ വരുമാനത്തിലും വിവിധ പദ്ധതികള്‍ക്കാവശ്യമായ പണ ലഭ്യതയ്ക്ക് തടസ്സങ്ങളും ഉണ്ടാക്കുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.