ഡ്രൈവര്‍മാരില്ല ; കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം

Web Desk

തിരുവനന്തപുരം

Posted on July 01, 2019, 10:58 am

2107 എംപാനല്‍ ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി അതിരൂക്ഷമായി . തിങ്കളാഴ്ച രാവിലെ മാത്രം നൂറില്‍ അധികം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത് . 500ല്‍ അധികം സര്‍വീസുകള്‍ മുടങ്ങിയേക്കാമെന്നാണു അധികൃതര്‍ നല്‍കുന്ന വിവരം . ഇതോടെ കഷ്ടത്തിലായിരിക്കുന്നത് യാത്രക്കാരാണ്.

അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ നിരവധി ദീര്‍ഘദൂര യാത്രക്കാര്‍ പെരുവഴിയിലായിരിക്കുയാണ് . തിങ്കളാഴ്ചകളില്‍ തിരക്കേറുമെന്നതിനാല്‍ സാധാരണ കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാറുണ്ട്. മാത്രമല്ല , അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ സമരം ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ തിങ്കളാഴ്ചയായതിനാല്‍ തന്നെ ദീര്‍ഘദൂര സര്‍വീസുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത് . ആവശ്യത്തിനു ഡ്രൈവര്‍മാരില്ലാത്തതുമൂലം ഈ ഷെഡ്യൂളുകളും റദ്ദുചെയ്യും.

you may also like this video