July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നു; ഇംറാൻ ഖാൻ

Janayugom Webdesk
May 15, 2022

തന്നെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്ഥാനിലും വിദേശത്തുമായി നടക്കുന്നുണ്ടെന്ന ആരോപണവുമായി പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്ഥാനിൽ ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് തനിക്ക് അറിയാം. ഇതിന്റെ എല്ലാ വിവരങ്ങളുമടങ്ങിയ വീഡിയോ താൻ റെക്കോർഡ് ചെയ്ത് സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഇതിൽ ആരൊക്കെയാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ എന്റെ ആളുകൾ ഈ വീഡിയോ പരസ്യപ്പെടുത്തും- ഇംറാൻ ഖാൻ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പും സമാന രീതിയിൽ തനിക്ക് വധഭീഷണിയുള്ളതായി ഇംറാൻ ഖാൻ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം സഭയിൽ നടന്ന അവിശ്വാസ പ്രമേയത്തിലൂടെയാാണ് ഇംറാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്.

Eng­lish summary;There is a con­spir­a­cy to kill him; Imran Khan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.