June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

കേന്ദ്ര ബജറ്റ്; വരാനിരിക്കുന്നത് വൻ വരുമാനനഷ്ടം

By Janayugom Webdesk
February 3, 2020

നരേന്ദ്ര മോഡി സർക്കാരിന്റെ രണ്ടാം ബജറ്റിലൂടെ കേന്ദ്രസര്‍ക്കാരിന് സംഭവിക്കാൻപോകുന്നത് വൻ വരുമാനനഷ്ടമെന്ന് റിപ്പോർട്ട്. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുന്ന ബജറ്റാണിതെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ആദായനികുതിയിലും കോർപറേറ്റ് നികുതിയിലും വന്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും, വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ ബജറ്റിലൂടെ മുമ്പോട്ടുവച്ചിട്ടുള്ളത്. ദീർഘകാല അടിസ്ഥാനത്തിൽ ഇത് സമ്പദ്ഘടനയ്ക്ക് വൻതിരിച്ചടിയായിരിക്കും ഏൽപ്പിക്കുക. ആദായനികുതി ഇളവിലൂടെ സര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാകും. രാജ്യത്ത് നിക്ഷേപവും, വ്യവസായിക വളര്‍ച്ചയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തി.

ലോകത്തിലെ ഏറ്റവും കുറവ് കോര്‍പ്പറേറ്റ് നികുതിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സര്‍ക്കാര്‍ വരുമാനത്തിലും ആസ്തിയിലും ഇതു വഴി കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഹ്രസ്വകാല മുന്നേറ്റം പ്രകടമാക്കാന്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലൂടെ സാധിക്കില്ലെന്നാണ് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ വിലയിരുത്തുന്നത്. ബജറ്റിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യം സംശയമാണെന്നും ക്രിസില്‍ വ്യക്തമാക്കി. ഉയര്‍ന്ന ബജറ്റ് കമ്മിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമുണ്ടാക്കുമെന്ന് ക്രിസിൽ വിലയിരുത്തുന്നു. റവന്യൂ, നികുതി വരുമാനങ്ങൾ, ധനക്കമ്മി എന്നീ ഘടകങ്ങളിൽ മോഡി സർക്കാർ നടത്തിയ ചെപ്പടിവിദ്യകളും പുറത്തുവന്നിട്ടുണ്ട്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നും ഫണ്ടുകൾ ലഭിച്ചതിലൂടെ നികുതി ഇതര വരുമാനം സർക്കാർ പെരുപ്പിച്ച് കാണിച്ചു.

you may also like this video;

കൂടാതെ നികുതി വരുമാനത്തിലെ സംസ്ഥാന വിഹിതത്തിൽ ഒരു ശതമാനം 15ാം ധനക്കമ്മിഷന്റെ ശുപാർശകൾ പ്രകാരം ലഭിച്ചതും കേന്ദ്ര സർക്കാരിന് തുണയായി. അതിനിടെ നടപ്പ് സാമ്പത്തിക വർഷത്തെ ചെലവുകൾ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 13.2 ശതമാനമായി ഉയർന്നു. ചെലവുകൾ 12.2 ശതമാനമായി നിജപ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നത്. ബജറ്റിതര വായ്പകളിൽ നടപ്പ് സാമ്പത്തിക വർഷം 17 ശതമാനം വർധനയാണ് ഉണ്ടായത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ അടുത്ത സാമ്പത്തിക വർഷം ബജറ്റിതര വായ്പകളുടെ തോത് 35 ശതമാനം വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ചെറുകിട സാമ്പാദ്യ പദ്ധതിയിൽ നിന്നാണ് കൂടുതലായും വായ്പകൾ തരപ്പെടുത്തുന്നത്. സബ്സിഡി ഇനത്തിൽ 2019–20ൽ 1.51 ലക്ഷം കോടി രൂപയാണ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് വകയിരുത്തിയത്. എന്നാൽ 75000 കോടി രൂപമാത്രമാണ് സർക്കാർ നൽകിയത്. ബാക്കിയുള്ള തുക ബജറ്റിതര വായ്പയായി എഫ്‌സിഐ സ്വന്തം നിലയിൽ വായ്പയെടുത്തു. 2016–17 മുതൽ സമാനമായ രീതിയാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്. ഇപ്പോഴും അപ്രാപ്യമായ വിധത്തിലുള്ള നികുതി, നികുതി ഇതര വരുമാനങ്ങളാണ് ബജറ്റിൽ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും വിലയിരുത്തപ്പെടുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.