ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയെന്ന് വാർത്ത വ്യാജമെന്ന് ജിയോളജിക്കൻ സർവെ ഓഫ് ഇന്ത്യ(ജിഎസ്ഐ). ഉത്തർ പ്രദേശിൽ വൻ സ്വർണശേഖരം കണ്ടെത്തിയെന്നത് സംബന്ധിച്ച രേഖകൾ ജിഎസ്ഐ ആർക്കും നൽകിയിട്ടില്ലെന്നും ഡയറക്ടർ ജനറൽ എം ശ്രീധർ പറഞ്ഞു. 3000 ടണ്ണോളം വരുന്ന സ്വർണം ഉത്തർപ്രദേശിൽ നിന്ന് കണ്ടെത്തിയെന്നും ഇത് ഇന്ത്യയുടെ കൈവശമുള്ള റിസര്‍വ് സ്വര്‍ണ്ണത്തിന്റെ അഞ്ചിരട്ടി വരുമെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
സോന്‍ പഹാഡി, ഹര്‍ദി മേഖലകളിലായി 3000 ടൺ സര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി ജില്ലാ മൈനിംഗ് ഓഫീസര്‍ കെ കെ റായിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. 1998–99, 1999–2000 കാലഘട്ടത്തിലാണ് ജിഎസ്ഐ മേഖലയിൽ പഠനം നടത്തുന്നത്. എന്നാൽ വേണ്ടത്ര നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല, എം ശ്രീധർ പറഞ്ഞു. സോന്‍ പഹാഡിയിൽ കണ്ടെത്തിയത് സ്വര്‍ണ്ണ നിക്ഷേപമായിരുന്നില്ല. 2943.26 ടൺ വരുന്ന ധാതു നിക്ഷേപമാണ്.
ഹര്‍ദിയിൽ 646.16 കിലോഗ്രാം വരുന്ന നിക്ഷേപവുമാണ് കണ്ടെത്തിയത്. ആകെ 52,826.25 ടൺ നിക്ഷേപമാണ് കണ്ടെത്തിയത്. ഒരു ടണിൽ നിന്ന് ഏകദേശം 3.03 ഗ്രാം സ്വർണം മാത്രമാണ് ഖനനം ചെയ്ത് എടുക്കാൻ കഴിയുക, ആകെ നിക്ഷേപത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്താൽ ലഭിക്കുക ഏകദേശം 160 കിലോ മാത്രമാണെന്നും എം ശ്രീധർ പറഞ്ഞു. സോന്‍ഭദ്രയില്‍ ബ്രിട്ടീഷുകാരാണ് ആദ്യമായി സ്വര്‍ണ്ണ പര്യവേഷണം ആരംഭിച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.