Web Desk

February 13, 2020, 6:34 pm

നിർഭയ കേസ് മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി

Janayugom Online

നിർഭയ കേസിൽ നാലു പ്രതികൾക്കെതിരെ പുതിയ മരണവാറണ്ട് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം കേൾക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി മാറ്റി വച്ചു. രാഷ്ട്രപതി ദയാഹർജി തളളിയതിനെതിരെയുളള പ്രതി വിനയ് ശർമ്മയുടെ ഹർജിയിൽ സുപ്രീംകോടതി നാളെ വിധി പറയാനിരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് നിർഭയുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി പട്യാല ഹൗസ് കോടതി വാദം കേൾക്കുന്നത് നീട്ടിയത്. ഫെബ്രുവരി 17നാണ് ഹർജിയിൽ തുടർന്ന് കോടതി വാദം കേൾക്കുക.

അതേസമയം മരണവാറണ്ട് പുറപ്പെടുവിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗവും വധശിക്ഷ നടപ്പാക്കുന്നതിനെ എതിർത്ത് മറ്റൊരു വിഭാഗവും പട്യാല കോടതിക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. മരണവാറണ്ട് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധിച്ചത്. വധശിക്ഷ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടാണ് പ്രതികളുടെ ബന്ധുക്കൾ മറുവശത്ത് പ്രകടനം നടത്തിയത്.

പുതിയ മരണവാറണ്ട് ആവശ്യപ്പെട്ടുളള ഹർജി പരിഗണിക്കുന്നതിനിടെ, പ്രതി പവൻ ഗുപ്തയുടെ അഭിഭാഷകൻ എ പി സിങ് പിന്മാറിയിരുന്നു. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചു. ഇതോടെ കോടതി ഡൽഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചേ മതിയാകൂ എന്ന് കോടതി പ്രതികരിച്ചു. പവൻ ഗുപ്തയ്ക്ക് നിയമപരമായ പ്രാതിനിധ്യം വാഗ്ദാനം ചെയ്യുന്നതിനെ നിർഭയയുടെ പിതാവ് എതിർത്തുവെങ്കിലും ശിക്ഷിക്കപ്പെട്ട ഏതൊരാൾ്ക്കും അവസാന ശ്വാസം വരെ നിയമസഹായം ലഭിക്കണമെന്നാണ് കോടതിയുടെ തീരുമാനമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി വാദം കേൾക്കുന്നത് നീട്ടിവെച്ചത്.

Eng­lish sum­ma­ry: There is no death war­rant in Nirb­haya case and the case was adjourned to Monday

you may also like this video