25 April 2024, Thursday

സിൽവർലൈൻ നഷ്ടപരിഹാരത്തിന് ദൂരപരിധിയില്ല ; നഗരപരിധിക്കു പുറത്തുള്ള എല്ലാ സ്ഥലത്തിനും ഗ്രാമങ്ങൾക്ക്‌ നിശ്ചയിച്ച മാനദണ്ഡം

Janayugom Webdesk
തിരുവനന്തപും
April 27, 2022 10:31 am

സിൽവർ ലൈനിന്‌ സ്ഥലം ഏറ്റെടുക്കുമ്പോൾ ഗ്രാമത്തിൽ ഉയർന്ന വില ലഭിക്കാൻ നഗരത്തിൽനിന്നും 40 കിലോ മീറ്റർ ദൂരയാകണമെന്ന പ്രചാരണം തെറ്റ്‌. നഗരപരിധിക്കു പുറത്തുള്ള എല്ലാ സ്ഥലത്തിനും ഗ്രാമങ്ങൾക്ക്‌ നിശ്ചയിച്ച മാനദണ്ഡം ബാധകമാകും. 2013ലെ നിയമ പ്രകാരം നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും.

ഭൂമിയ്‌ക്ക്‌ നഗരത്തിൽ ഉയർന്ന വിലയും ഗ്രാമത്തിൽ കുറവുമെന്നതിനാലാണ്‌ പുതിയ മാനദണ്ഡം പ്രഖ്യാപിച്ചത്‌. നിശ്ചിത കാലയളവിലെ വിൽപ്പനകളിലെ ഏറ്റവും കൂടിയ 50 ശതമാനം വിലകളുടെ ശരാശരി കണ്ടെത്തി വില നിശ്ചയിക്കും. എത്ര സെന്റാണോ ഏറ്റെടുക്കുന്നത്‌ ഇതിനെ വിപണി വിലയുമായി ഗുണിക്കും. ഈ തുകയെ ഗുണനഘടകവുമായി ഗുണിച്ച്‌ ആകെ വില നിശ്ചയിക്കും.

നഗരങ്ങളിൽ ഉയർന്ന വിലയായതിനാൽ ഗുണന ഘടകം ഒന്നായിരിക്കും. ചില നഗരപ്രദേശത്ത്‌ ഗുണനഘടകം രണ്ടാണ്‌. ഗ്രാമങ്ങളിൽ നഗരവുമായുള്ള ദൂരം കണക്കാക്കി ഗുണന ഘടകത്തിൽ വ്യത്യാസമുണ്ടാകും. ഇത്‌ രണ്ടും മൂന്നും നാലുംവരെ എത്താം. ഗുണനഘടകം നാലാണെങ്കിൽ ആ പ്രദേശത്ത്‌ സെന്റിന്‌ നിശ്ചയിച്ച വിലയുടെ നാലിരട്ടി കണക്കാക്കും.

ഇതിന്റെ കൂടെ കെട്ടിടം, വൃക്ഷം, മറ്റ്‌ നിർമിതി എന്നിവയുടെ വിലയും കണക്കാക്കും. ഇതെല്ലാം കൂട്ടിക്കിട്ടുന്ന ആകെ തുകയാണ്‌ നഷ്ടപരിഹാരം. ആ തുക സൊലേഷ്യം ആയി നൽകും.സ്ഥലം, കിടപ്പാടം നഷ്‌ടപ്പെടുമ്പോഴുള്ള മാനസിക വിഷമത്തിനു പകരമാണിത്‌. മുൻ പദ്ധതികളിലെല്ലാം 30 ശതമാനമായിരുന്നു സൊലേഷ്യം.

Eng­lish Summary:There is no dis­tance lim­it for Sil­ver­line com­pen­sa­tion; Cri­te­ria for vil­lages for all areas out­side the city limits

You may also lie this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.