September 29, 2022 Thursday

Related news

July 31, 2022
June 11, 2022
May 12, 2022
April 19, 2022
April 18, 2022
August 12, 2021
July 17, 2021
June 18, 2021
May 1, 2021
April 17, 2021

പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് മുന്‍പുള്ള പരിശോധന ഇല്ല

Janayugom Webdesk
തിരുവനന്തപുരം
February 17, 2021 10:01 am

പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്റെ ഭാഗമായുള്ള പരിശോധന ഒഴിവാക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ വാഹനങ്ങൾ രജിസ്‌ട്രേഷനു മുൻപായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ‘വാഹൻ’ രജിസ്‌ട്രേഷൻ സംവിധാനത്തിലേക്കു മാറുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നിര്‍ത്തിയത്.

എൻജിൻ, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു പരിശോധന നടത്തുന്നത്. ഷോറുമുകളില്‍ നിന്നാണ് വാഹനങ്ങളുടെ വിവരം മുന്‍പ് ശേഖരിച്ചത്. അത് ‘വാഹൻ’ സോഫ്റ്റ്‌വേറിൽ വാഹന നിർമാതാക്കളാണ് വിവരങ്ങൾ നൽകുന്നത്. ഷോറുമില്‍ നിന്ന് പുറത്തിറങ്ങുന്ന എൻജിൻ, ഷാസി നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ‘വാഹൻ’ പോർട്ടലിൽ എത്തുന്നത്.

ENGLISH SUMMARY:There is no pre-reg­is­tra­tion inspec­tion for new vehicles
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.