Web Desk

ഉജ്ജയിൻ

June 23, 2021, 9:50 pm

ഉജ്ജയിനിൽ വാക്സിനെടുത്തില്ലെങ്കിൽ ശമ്പളമില്ല

Janayugom Online

മധ്യപ്രദേശിലെ ഉജ്ജയിനിൽ ജീവനക്കാർ വാക്സിനെടുത്തില്ലെങ്കിൽ അടുത്ത മാസം മുതൽ ശമ്പളം ലഭിക്കില്ലെന്ന് ഉത്തരവിട്ട് ജില്ലാ കളക്ടർ.ജില്ലാ കളക്ടർ ആശിഷ് സിങ് ഇറക്കിയ ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിലായി. ജൂലായ് 31നകം വാക്സിനെടുത്തില്ലെങ്കിൽ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.
100 ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനായി എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. 

ജൂൺ മാസത്തിലെ ശമ്പളം വിതരണം ചെയ്യുന്നതിനോടൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനും ഉത്തരവിൽ ട്രഷറി ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.ദിവസവേതന ജീവനക്കാരുടേയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടേയും വാക്സിനേഷൻ വിവരങ്ങൾ അതത് ഡിപ്പാർ്ട്ട്മെന്റ് തലവന്മാർ ശേഖരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
eng­lish sum­ma­ry; there is no salary if you do not get vac­ci­nat­ed In Ujjain
you may also like this video;