March 31, 2023 Friday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ വൈറസ്; 60% പേർക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല, ആശങ്കയിൽ ഇന്ത്യ

Janayugom Webdesk
വു​ഹാ​ൻ
March 28, 2020 8:29 pm

കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പടുമുള്ള ലോക ജനതയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 60 ശതമാനത്തിനും കാര്യമായ ലക്ഷങ്ങളുണ്ടായിരുന്നില്ലെന്നാണ് പുതിയതായി പുറത്തു വരുന്ന റിപോർട്ടുകൾ. ലക്ഷണങ്ങൾ കാര്യമായ രീതിയിൽ കാണിക്കാത്തതിനെ തുടർന്ന് ഇവർ ആരോഗ്യ പ്രവർത്തകരെയും അധികൃതരെയും വിവരം അറിയിച്ചില്ല. ഇതേ തുടർന്ന് ഇവർ സർക്കാരിന്റെ രോഗികളുടെ പട്ടികയിൽ നിന്ന് പുറത്തായതായി റിപ്പോർട്ടുകൾ പറയുന്നു. രോഗം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള ലോക രാഷ്ട്രങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ് റിപ്പോർട്ട്.

ആരോഗ്യവാനായ ഒരു വ്യക്തിയിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരുമെന്നും എന്നാൽ, ആരിൽ നിന്നാണ് വൈറസ് കിട്ടിയതെന്ന് പെട്ടന്ന് കണ്ടെത്താനും കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.വുഹാനിലെ വിവിധ ലബോറട്ടറികളിൽ നിന്നും ശേഖരിച്ച 26000 പേരുടെ പരിശോധന ഫലങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഫെബ്രുവരി 18ന് ചൈനയിൽ കോവിഡ് 19 ഒദ്യോഗികമായി സ്ഥിരീകരിച്ചത് 25961 പേരിലാണ്. കാര്യമായ ലക്ഷണങ്ങൾ കാണിക്കാത്തവരും ശ്വാസകോശത്തിന് കാര്യമായ മാറ്റങ്ങൾ ഇല്ലാത്തതുമായ കോവിഡ് 19 രോഗികളെ ചൈനീസ് അധികൃതർ പ്രത്യേക പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവര് കോവിഡ് 19 ന്റെ ലക്ഷണങ്ങൾ ഒന്നും കാര്യമായി കാണിക്കാതത്തു കൊണ്ട് തന്നെ സ്വാഭാവികമായും അധികൃതരെ ബന്ധപ്പെടുകയോ വൈദ്യസഹായം തേടുകയോ ചെയ്തിട്ടില്ലെന്നും പഠനം ചൂണ്ടികാണിക്കുന്നു. ഇവർ കോവിഡ് 19 രോഗികളുമായി നേരത്തെ അടുത്ത് ഇടപഴകിയവരെണെന്നാണ് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രീവെൻഷനിലെ എപിഡെമിയോളജിസ്റ്റ് വു സുൻയു പറഞ്ഞത്. കർശനമായ ക്വാറന്റിൻ നിലനിന്നിരുന്ന വുഹാനിൽ മറ്റുള്ളവർക്ക് ഇവർ ഭീക്ഷണിയായിട്ടില്ലെന്നും ഇവർ വീണ്ടും കൊറോണ ലക്ഷണങ്ങൾ കാണിച്ചാൽ മാത്രം ഇവരെ രോഗികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയാകുമെന്നാണ് അധികൃതർ അറിയിച്ചു.

ENGLISH SUMMARY: There is no symp­toms to 60% coro­na patient

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.