നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ സംസ്ഥാനത്തു കോവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. എറണാകുളം മെഡിക്കൽ കോളജിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്തു കോവിഡ് മരണസംഖ്യ ഇനിയും ഉയർന്നേക്കാം. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. രോഗികൾ കൂടുന്നതോടെ വെൻറിലേറ്ററുകൾക്കും ക്ഷാമം വരും. ഇപ്പോൾ തന്നെ വെൻറിലേറ്ററുകൾക്കു ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രായമുള്ളയാളുകളിലേക്കു രോഗം പടർന്നാൽ വെൻറിലേറ്റർ തികയാതെ വരുമെന്നും മന്ത്രി പറഞ്ഞു. ഏത്ര രോഗികൾ വന്നാലും ആരും റോഡിൽ കിടക്കേണ്ട അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധ ലഭിക്കണം. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണം. ആർക്കെങ്കിലും രോഗം വന്നാൽ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു
യോജിച്ച പ്രവർത്തനം കൊണ്ടാണു സംസ്ഥാനത്തു കോവിഡ് മരണങ്ങൾ അധികമാകുന്നതു തടയാൻ സാധിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആളുകൾ ഇടപെടുന്നതെന്നും ശൈലജ പറഞ്ഞു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.