Web Desk

തിരുവനന്തപുരം

August 11, 2021, 12:28 pm

ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ 4.6 ലക്ഷം കേസുകള്‍ വരെയുണ്ടാകാം; ആശങ്കയുമായി കേന്ദ്രസംഘം

Janayugom Online

കേരളത്തില്‍ ഓണത്തോടനുബന്ധിച്ച് വേഗത്തില്‍ കോവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുമെന്ന ആശങ്ക അറിയിച്ച് കേന്ദ്രംസംഘം. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘം ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കേരളത്തിൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ. സി. ഡി. സി)യുടെ ആറംഗ സംഘമാണ് വിലയിരുത്തല്‍ നടത്തിയത്.

‘ഓണം ഉത്സവത്തോടനുബന്ധിച്ച് അൺലോക്കിങ് പ്രവർത്തനങ്ങളും ടൂറിസം മേഖല തുറന്ന് നൽകുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണ്’ കേന്ദ്ര സംഘത്തിന് നേതൃത്വം നൽകുന്ന എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിംഗ് പറഞ്ഞു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്.

രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയവര്‍ക്കും സംസ്ഥാനത്ത് ഉയര്‍ന്നതോതില്‍ രോഗബാധയുണ്ടായതായി കണ്ടെത്തി. ഇത് അന്വേഷിച്ചുവരികയാണ്. പത്തനംതിട്ട ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം 14,974 പേര്‍ക്കും രണ്ടും ഡോസും സ്വീകരിച്ച 5042 പേര്‍ക്കും രോഗം ബാധിച്ചുവെന്ന് സുജൂത് സിങ് പറഞ്ഞു.

Eng­lish sum­ma­ry; There may be up to 4.6 lakh cas­es in Ker­ala in 20 days

you may also like this video;