Web Desk

സിഡ്നി

January 12, 2021, 7:52 pm

ഗംഭീര തിരിച്ചുവരവ് ഉടന്‍; ശസ്ത്രക്രിയ ശേഷമുള്ള ചിത്രം പങ്കുവച്ച് രവീന്ദ്ര ജഡേജ

Janayugom Online

സിഡ്‌നി മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. മുപ്പത്തിരണ്ടുകാരനായ താരത്തിന് മത്സരത്തില്‍ ബൗളിങിനിടെയാണ് ചൂണ്ട് വിരലിന് പരിക്കേറ്റത്. തുടര്‍ന്ന് മത്സരത്തില്‍ നിന്ന് വിട്ട് നില്‍കുകയായിരുന്നു താരം. കുറച്ച് നാളത്തേക്ക് കളിക്കാന്‍ സാധിക്കില്ലെന്നും, ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ് എന്നാല്‍ ഉടന്‍ തന്നെ ഗംഭീര തിരിച്ചുവരവ് ഉണ്ടാകുമെന്ന് താരം കുറിച്ചു. ഈ സീസണില്‍ ഏഴ് വിക്കറ്റാണ് താരം നേടിയത്. 

ENGLISH SUMMARY:There will be a grand come­back soon; Ravin­dra Jade­ja shares post-surgery picture
You may also like this video