Web Desk

തിരുവനന്തപുരം

August 08, 2021, 10:08 pm

സംസ്ഥാനത്ത് 15 നും 22 നും ലോക്ഡൗൺ ഉണ്ടാകില്ല

Janayugom Online

സംസ്ഥാനത്ത് ഈ മാസം ഇനി അടുത്ത രണ്ടാഴ്ചകളില്‍ സംസ്ഥാന വ്യാപകമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. സംസ്ഥാനത്ത് രണ്ടര മാസത്തോളം ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കിയിരുന്നു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് അടുത്ത ഞായറാഴ്ചയും ഓണം പ്രമാണിച്ച് 22 നും ലോക്ഡൗൺ ഉണ്ടാകില്ല. ഇന്നലത്തെ വാരാന്ത്യ ലോക്ഡൗണ്‍ സംസ്ഥാനത്ത് സമ്പൂർണമായിരുന്നു. ശനിയാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കിയ ശേഷമുള്ള ആദ്യ ഞായര്‍ ലോക്ഡൗണായിരുന്നതിനാല്‍ മിക്കയിടങ്ങളിലും കര്‍ശനമായ പൊലീസ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.

കര്‍ക്കടക വാവ് ദിനമായിരുന്ന ഇന്നലെ കോവിഡ് പശ്ചാത്തലത്തില്‍ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ ബലിതർപ്പണ കേന്ദ്രങ്ങളിലോ വാവുബലി ഉണ്ടായിരുന്നില്ല. വീടുകളിൽ തന്നെ ബലിതര്‍പ്പണം നടത്തണമെന്നായിരുന്നു നിർദ്ദേശം. പല ക്ഷേത്രങ്ങളും ഓൺലൈനായി ബലിതർപ്പണം നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു. നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതൽ പതിവ് പോലെ തുടരും. കടകളിലേതിന് സമാനമായ നിയന്ത്രണങ്ങളോടെ ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ജനസംഖ്യാനുപാത രോഗ നിരക്ക് അനുസരിച്ചാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്.

Eng­lish sum­ma­ry; There will be no lock­downs on the 15th and 22nd in the state

You may also like this video;