25 April 2024, Thursday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായര്‍ ലോക്ഡൗണില്ല

Janayugom Webdesk
തിരുവനന്തപുരം
September 12, 2021 9:19 am

കേരളത്തില്‍ ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണും ഇല്ല. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രമാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കും. കോവിഡിലെ ആശങ്കാജനകമായ സാഹചര്യം മാറിയതോടെയാണ് കൂടുതല്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഞായര്‍ ലോക്ഡൗണും രാത്രിയാത്രാ നിരോധനവും പിന്‍വലിച്ചത്. എട്ട് ദിവസം നീണ്ട രാത്രി കര്‍ഫ്യു ചൊവ്വാഴ്ച അവസാനിച്ചു.

രണ്ടാം തരംഗം തീവ്രമായ മെയ് മാസത്തിലാണ് സംസ്ഥാനം വീണ്ടുംനിപ രോഗഭീതി അകലുന്നു. ലക്ഷണങ്ങൾ കണ്ടെത്തി പരിശോധനക്കയച്ച സമ്പർക്കപട്ടികയിലെ മുഴുവൻ പേരുടെയും ഫലം നെഗറ്റീവ്.
ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഴ ശക്തമാകും.… സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയത്. ഏറെ താമസിയാതെ അത് ശനി, ഞായര്‍ ലോക് ഡൗണായി ചുരുക്കി. ആഗസ്റ്റിലാണ് ഞായര്‍ ലോക് ഡൗണിലേക്ക് മാറിയത്. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും കടകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് വരു ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കിയേക്കും.

ENGLISH SUMMARY:There will be no Sun­day lock­down in the state from today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.