അടുത്ത ഐഎഫ്എഫ്‌കെയിലുണ്ടാകുക ഈ 14 മലയാളം ചിത്രങ്ങള്‍

Web Desk
Posted on October 13, 2019, 6:05 pm

തിരുവനന്തപുരം: ഇരുപത്തിനാലാമത് ഐഎഫ്എഫ്‌കെയില്‍ 14 മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമെന്ന് വിവരങ്ങള്‍. ഇന്ത്യന്‍ സിനിമകളുടെ പട്ടിക പുറത്തു വിട്ടു. ഡിസംബറില്‍ ആരംഭിക്കുന്ന ചലച്ചിത്ര മേളയില്‍ മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കുക 14 സിനിമകള്‍. മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ലിജോ ജോസിന്റെ ‘ജല്ലിക്കെട്ടും’ കൃഷന്ത് ആര്‍.കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരവും’ ഇടം പിടിച്ചു.

ഡിസംബര്‍ ആറു മുതല്‍ പന്ത്രണ്ട് വരെ നീളുന്ന മേളയില്‍ ഇന്ത്യന്‍ സിനിമ നൗ’, ‘മലയാളം സിനിമ നൗ’ എന്നീ വിഭാഗങ്ങളും ഉണ്ട്. ഹിന്ദിയില്‍ നിന്നും ഫഹിം ഇര്‍ഷാദിന്റെ ‘ആനി മാണി’, റാഹത്ത് കസാമിയുടെ ‘ലിഹാഫി ദി ക്വില്‍റ്റ്’ എന്നിവയും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു.

‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തില്‍ ഇടംപിടിച്ച സിനിമകള്‍

ആനന്ദി ഗോപാല്‍, അക്‌സണ്‍ നിക്കോളാസ്, മയി ഖട്ട്, ഹെല്ലാറോ, മാര്‍ക്കറ്റ്, ദി ഫ്യുണെറല്‍, വിത്തൗട്ട് സ്ട്രിംഗ്‌സ്

‘മലയാളസിനിമ ഇന്ന്’ വിഭാഗത്തില്‍ ഇടം പിടിച്ച സിനിമകള്‍

പനി, ഇഷ്‌ക്, കുമ്ബളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട.

മലയാളത്തില്‍ നിന്നും പ്രദര്‍ശനത്തിനെത്തുന്ന 14 ചിത്രങ്ങളില്‍ ആറെണ്ണവും നവാഗത സംവിധായകന്മാരുടേതാണ്.