പനിയും ശ്വാസതടസവും മാത്രമല്ല കോവിഡ് ലക്ഷണങ്ങൾ; ഇവയും അതിൽ ഉൾപ്പെടും

Web Desk

ലണ്ടൻ

Posted on May 19, 2020, 10:57 am

പനിയും ശ്വാസതടസവും മാത്രമല്ല കോവിഡിന്റെ ലക്ഷണങ്ങൾ. ഇവയ്ക്കും പുറമെ മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇഎൻടി വിദഗ്ധർ. ഇവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇവയും രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി ചികിത്സ മാനദണ്ഡങ്ങളിൽ ഉൾപ്പടത്തണമെന്ന് സയന്റിഫിക് അഡ്വൈസർമാർ സർക്കാരിനോട് അഭ്യർഥിച്ചു.

കോവിഡിന്റെ പുതിയ രോഗലക്ഷണങ്ങൾ കൂടി ഉറപ്പിച്ചതോടെ പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങളും സർക്കാർ മാറ്റം വരുത്തി. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ അഞ്ചു വയസിനു മുകളിൽ പ്രായമുള്ള എല്ലാപേരും ഉടൻ പരിശോധനയ്ക്ക് വിധായരാകണമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പാർലമെൻറിൽ അറിയിച്ചു.

ENGLISH SUMMARY: these also includ­ed in covid symp­toms

YOU MAY ALSO LIKE THIS VIDEO