സോഷ്യൽ മീഡിയയിൽ വൈറലായ താര ചിത്രങ്ങൾ ഇതാണ് !

Web Desk
Posted on November 10, 2019, 12:02 pm

ഇഷ്ട താരങ്ങളുടെ പുതുമയുള്ള ഒരു ചിത്രം മതി ആരാധകര്‍ക്ക് നെഞ്ചിലേറ്റാൻ. അത് നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ അങ്ങനെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായതും പുതുമയുള്ളതുമായ ചിത്രങ്ങളുമായി ഒത്തിരി താരങ്ങളാണ് എത്തിയത്.

മഞ്ജു വാര്യര്‍, ഗ്രേസ് ആന്റണി, ഭാവന തുടങ്ങിയ നടിമാരും അതിശയിപ്പിച്ചിരിക്കുകയാണ്. സിനിമയുടെയും മറ്റ് പരസ്യങ്ങളുടെയും ആവശ്യങ്ങള്‍ക്കായി എടുത്ത ചിത്രങ്ങളായിരുന്നു കൂടുതലും. എല്ലാം കണ്ടതോടെ ആരാധകര്‍ക്ക് പറയാനുള്ള ചില കാര്യങ്ങളുണ്ട്. അങ്ങനെ ഈ ആഴ്ച പ്രേക്ഷക പ്രശംസ നേടിയ ചില ചിത്രങ്ങളിതാ…

മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു ഈ ആഴ്ച ആരാധരകരെ ത്രസിപ്പിക്കുന്ന ചിത്രവുമായി എത്തിയത്. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയതായിരുന്നു മമ്മൂട്ടി. ചെറുപ്പക്കാരായ ഒത്തിരി താരങ്ങള്‍ക്കിടയിലും താരരാജാവ് തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ഓറഞ്ച് കളര്‍ ഷര്‍ട്ട് ധരിച്ച് പതിവ് പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കാന്‍ മെഗാസ്റ്റാറിന് കഴിഞ്ഞു. ഓരോ ദിവസം കഴിയുംതോറും ഗ്ലാമറിന്റെ കാര്യത്തില്‍ ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന മമ്മൂട്ടി തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടി ചിത്രത്തിന് പിന്നാലെ നടി മഞ്ജു വാര്യരും സമാനമായ ചിത്രം പുറത്ത് വിട്ട് ആരാധകരെ അതിശയിപ്പിച്ചു. പുതിയൊരു സെല്‍ഫി ചിത്രമാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ പങ്കുവെച്ചത്. തലമുടി കൊണ്ട് ഒരു കണ്ണ് മറച്ചിട്ടിരിക്കുന്ന ചിത്രം കണ്ടതോടെ മഞ്ജു വാര്യര്‍ ഇത്രയും ക്യൂട്ട് ആയിരുന്നോ എന്നാണ് ആരാധകര്‍ ചോദിച്ചത്. നടി അതീവ സുന്ദരിയാണെന്നും ഈ ചിത്രത്തില്‍ മഞ്ജുവിന്റെ കണ്ണ് തിളങ്ങുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഫോട്ടോയില്‍ മഞ്ജുവിന് പ്രായം തോന്നിക്കുന്നില്ലെന്നും മമ്മൂട്ടിയെ പോലെ ദിവസങ്ങള്‍ കഴിയുംതോറും മഞ്ജു വാര്യര്‍ക്കും ഗ്ലാമര്‍ കൂടുകയാണെന്നുമൊക്കെയുള്ള കമന്റുകള്‍ നിറഞ്ഞിരുന്നു.

നടി ഭാവനയും പുതിയ ചിത്രങ്ങളുമായിട്ടെത്തി സോഷ്യല്‍ മീഡിയയെ കൈയിലാക്കിയിരിക്കുകയാണ്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയ്ക്ക് വേണ്ടി ബ്രൈഡല്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ഭാവനയുടെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഭാവന പുറത്ത് വിട്ടതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു. ലെഹങ്കയിലും സാരിയിലും അടക്കം വ്യത്യസ്ത ഗെറ്റപ്പിലുള്ള നടിയുടെ ഫോട്ടോസും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹശേഷം കന്നഡത്തില്‍ സജീവമായിരിക്കുകയാണെങ്കിലും ഭാവനയുടെ വിശേഷങ്ങള്‍ കേരളത്തിലും അതിവേഗം തരംഗമാവാറുണ്ട്. അതുപോലെയാണ് പുതിയ ഫോട്ടോസും.

ബോളിവുഡില്‍ നിന്നും നടി സണ്ണി ലിയോണും പുതിയ ചിത്രവുമായിട്ടെത്തി യുവആരാധകരുടെ മനം കവര്‍ന്നിരുന്നു. വൈന്‍ റെഡ് കളര്‍ വസ്ത്രത്തില്‍ അതീവ സുന്ദരിയായിരിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക് ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വാങ്ങാനെത്തിയതായിരുന്നു സണ്ണി. നടി തന്നെ പങ്കുവെച്ച ചിത്രത്തില്‍ നെറ്റില്‍ തുന്നി എടുത്തിരിക്കുന്ന ലോങ് ഗൗണ്‍ ആണ് സണ്ണി ധരിച്ചിരിക്കുന്നത്. ഇതോടെ വീണ്ടും അതീവ മനോഹരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ നടിയാണ് ഗ്രേസ് ആന്റണി. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കു വെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സില്‍ നാട്ടിന്‍പുറത്തുക്കാരിയുടെ വേഷമാണ് അവതരിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മേക്കോവര്‍ നടത്തി ഗ്രേസ് ഞെട്ടിച്ചിരിക്കുകയാണ്. വേഷവിധാനങ്ങളും ഹെയര്‍ സ്‌റ്റൈലുമെല്ലാം മാറ്റിയാണ് ‌നടി എത്തിയിരിക്കുന്നത്.