October 3, 2022 Monday

മദ്യ വിതരണം: ഈ ആപ്പുകൾ വ്യാജം, വ്യാജ ആപ്പുകളുടെ തട്ടിപ്പിൽ വീഴരുതെന്ന് ബിവറേജസ്‌ കോർപ്പറേഷൻ

Janayugom Webdesk
തിരുവനന്തപുരം
May 19, 2020 8:28 pm

ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യാൻ സ്റ്റാർട്ടപ്പ് കമ്പനി തയാറാക്കുന്ന മൊബൈൽ ആപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന് റിപ്പോർട്ടുകൾ. സാങ്കേതിക കാര്യങ്ങളിൽ പരിശോധന നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്ന് ബവ്കോ പറയുന്നു. 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. അതേ സമയം ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല.

ഇതിനു പുറമെ സാധാരണ ഫോണുകളിൽ നിന്നും എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പറും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങൾ ചോദിക്കില്ല. ആപ്പ് വഴി മദ്യത്തിന്റെ ബ്രാൻഡ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത് പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം.

ആപ്പിനായി വിവിധ പേരുകൾ പരിഗണനയിലുണ്ട്. ബവ്കോയുടെ പേരിനാണ് പ്രമുഖ്യം. കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് കമ്പനിയാണ് ആപ്പ് തയാറാക്കുന്നത്. 20 പേരടങ്ങുന്ന ടീമാണ് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതേസമയം ബവ്കോയുടേതിന് സമാനമായ വ്യാജ ആപ്പുകളുടെ തട്ടിപ്പിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബവ്‌കോയുടെ ആപ്പിന് പണം അടയ്ക്കാൻ ആവശ്യപ്പെടില്ല. അത്തരത്തിൽ പണം ആവശ്യപ്പെടുന്ന ആപ്പുകൾ വ്യാജമാണെന്നും ബെവ്കോ പറയുന്നു.

Eng­lish Sum­ma­ry: Online Alco­hol Dis­tri­b­u­tion — Bev­er­ages Cor­po­ra­tion says these apps are fake apps

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.